HOME
DETAILS
MAL
അനധികൃത പാര്‍ക്കിങ് റെയില്‍വേ നടപടി തുടങ്ങി ; 45 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി
backup
November 23 2018 | 05:11 AM
കൊട്ടാരക്കര:കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് പരിസരത്ത് അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ റെയില്‍വേ പൊലിസ് നടപടി ശക്തമാക്കി.
കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷന് പരിസരത്തെ നോ പാര്‍ക്കിങ് ബോര്‍ഡ് അവഗണിച്ച് പാര്‍ക്ക് ചെയ്തിരുന്ന 45 ഓളം വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. 500 രൂപയാണ് പിഴ തുക. പിഴ തുക കൊല്ലം റെയില്‍വേ കോടതിയില്‍ അടയ്ക്കണം. റെയില്‍വേ പൊലിസ് സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ പ്രൈസ് മാത്യു , വിനോദ് കുമാര്‍,ലൈസി ജോസ്,ബൈജു ഫ്ളക്ചര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."