HOME
DETAILS
MAL
പൊതുജനങ്ങള്‍ക്ക് സുരക്ഷാ മാര്‍ഗനിര്‍ദേശം
backup
June 27 2017 | 18:06 PM
കൊച്ചി: കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
വരുന്ന 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 711 സെ.മി വരെയും ചിലയിടങ്ങളില്‍ 1220 സെ.മി വരെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രാത്രികാലങ്ങളില്‍ കുന്നിന് ചരുവിലൂടെയുള്ള യാത്ര ഒഴിവാക്കണം.
ജലനിരപ്പ് വളരെ വേഗം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും അരുവികളിലും കുളിക്കുന്നത് ഒഴിവാക്കണം. മരങ്ങളുടെ കീഴില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍തീരങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."