യു.എ.പി.എ; യുവാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി, ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്, യു.എ.പി.എ ഉള്‍പ്പെടുത്തി പൊലിസ് റിപ്പോര്‍ട്ട്
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തിയ യുവാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ഇന്ന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ച ജാമ്യ ഹര്‍ജി മറ്റന്നാളത്തേക്ക് മാറ്റുകയായിരുന്നു. യു.എ.പി.എ നീക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്ന് പരിഗണിക്കും.
അതേസമയം യുവാക്കള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിന് കൃത്യമായ തെളിവുണ്ടെന്നും ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. എന്നാല്‍ അറസ്റ്റിലായവര്‍ ചെറിയ പ്രായത്തിലുള്ളവരാണെന്നും യു.എ.പി.എ പോലുള്ള വകുപ്പുകള്‍ ചുമത്തുന്നത് ഇവരുടെ ഭാവിയെ ബാധിക്കുമെന്നും പ്രതിഭാഗം അഭിഭാഷകന് പറഞ്ഞു.
യുവാക്കള്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരാണ്. പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്ന തരത്തിലാണ് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ ബാബു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."