അല്ലാഹുവിന് കൈമാറിയെന്ന് കുറിപ്പെഴുതി ഉപേക്ഷിച്ച പിഞ്ചു കുഞ്ഞിന്റെ മാതാവ് 21 വയസുകാരി
കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുന്നേ കല്ലായി പന്നിയങ്കര ഇസ്‌ലാഹിയ്യ പള്ളിക്കു സമീപമത്ത് വച്ച് കണ്ടെത്തിയ പിഞ്ചു കുഞ്ഞിന്റെ മാതാവിനെ തിരിച്ചറിഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫ്തീരിയ ജീവനക്കാരിയായ 21 വസ്സുകാരിയാണ് ഉപേക്ഷിക്കപ്പെട്ട ഈ കുഞ്ഞിന്റെ മാതാവെന്ന് പന്നിയങ്കര പൊലീസ് പറഞ്ഞു. ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.
ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിന് ശേഷം കുട്ടിയെ കോഴിക്കോട്ടേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊക്കില്‍ കൊടിയില്‍ ടാഗ് കെട്ടിയതിനാല്‍ എതെങ്കിലും ആശുപത്രിയിലാണ് പ്രസവം നടന്നതെന്ന് പൊലീസ് ആദ്യമേ സംശയം പ്രകടിപ്പിച്ചിരുന്നു.
നാലു ദിവസം പ്രായമായ പിഞ്ചു പൈതലിനെ വഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ അരികില്‍ വച്ചു പോയ കുറിപ്പ് അന്ന് വൈറലാവുകയും ചെയ്തിരുന്നു. കോഴിക്കോട് ജില്ലയിലെ കല്ലായി പന്നിയങ്കര ഇസാലാഹിയ്യ പള്ളിക്കു സമീപമത്ത് ചെറിയ കുഞ്ഞിനെ രാവിലെ എട്ട് മണിക്കും ഒമ്പത് മണിക്കുമിടയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞു വൃത്തിയായ രീതിയിലാണ് കുട്ടിയെ കണ്ടെത്തിയത്.
കൂഞ്ഞിനു സമീപത്തു ചെറിയ കടലാസില്‍ എഴിതിയ കുറിപ്പ് ഇങ്ങനെയാണ്.
'ഈ കുഞ്ഞിനെ കിട്ടുന്നവര്‍ ഒഴിവാക്കരുത്. നിങ്ങള്‍ ഇതിനെ സ്വീകരിക്കണം. ഈ കുഞ്ഞിന്റെ Birth Day 25/10/2019. ഈ കുഞ്ഞിന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേര്‍ ഇടണം. അല്ലാഹു നിങ്ങള്‍ക്ക് തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്ക് അല്ലാഹു തന്നു, അതു അല്ലാഹുവിന് തന്നെ ഞങ്ങള്‍ കൊടുത്തു. ഈ കുഞ്ഞിനെ കിട്ടുന്നവര്‍ BCG+OPVO, HepatitisBi എന്ന Medical നല്‍കണം എന്ന്....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."