നെല്ലായി ഇറിഗേഷന്‍ കടവ്; പുറമ്പോക്ക് അളന്നുതിട്ടപ്പെടുത്തുന്ന നടപടികള്‍ ആരംഭിച്ചു
പുതുക്കാട്: നെല്ലായി ഇറിഗേഷന്‍ കടവ് റോഡിലെ പുറമ്പോക്ക് അളന്നുതിട്ടപ്പെടുത്തുന്ന നടപടികള്‍ ആരംഭിച്ചു. 200 മീറ്ററിലധികം റോഡിന്റെ ഇരുവശവും വ്യാപകമായി പുറമ്പോക്ക് കൈയേറിയിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ഭൂമി അളക്കല്‍ ആരംഭിച്ചത്.
പുതുക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താലൂക്ക് സര്‍വേ വിഭാഗമാണ് ഭൂമി അളക്കുന്നത്. വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ പ്രതീക്ഷയായ നെല്ലായി ഇറിഗേഷന്കടവ് പാലം നിര്‍മാണമാരംഭിക്കാന്‍ പോകുന്നതിനിടെയാണ് കടവിലേക്കുള്ള റോഡ് വീതികൂട്ടണമെന്ന ആവശ്യമുയര്‍ന്നത്.
പുഴയുടെ ഇരുഭാഗങ്ങളിലും പാലത്തിനോട് ബന്ധിപ്പിച്ച് പത്ത് മീറ്റര്‍ വീതിയില്‍ റോഡ് നിര്മിക്കണമെന്നതിനാലാണ് പുറമ്പോക്ക് തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നത്. കടവിന്റെ ചെങ്ങാലൂര്‍ ഭാഗത്ത് പുറമ്പോക്ക് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ പത്ത് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാനാകും. അല്ലെങ്കില്‍ റോഡിന് വേണ്ടിയുള്ള സ്ഥലം സ്വകാര്യ വ്യക്തികളില്‍ നിന്ന് പണം കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്.
നെല്ലായി ഭാഗത്ത് റോഡിനുള്ള സ്ഥലം പണം കൊടുത്താണ് വാങ്ങുന്നത്.
കടവിന്റെ ഇരുഭാഗങ്ങളിലും റോഡിന് വേണ്ടി പണം കൊടുത്ത് സ്ഥലം വാങ്ങേണ്ട സ്ഥിതി വരുന്നതോടെ പാലത്തിന്റെ നിര്‍മാണത്തിന് തടസം നേരിടുമെന്ന ആശങ്കയും നാട്ടുകാര്‍ക്കിടയിലുണ്ട്.
പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തിയാല്‍ കാര്യമായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ലെന്നാണ് പഞ്ചായത്ത് അംഗങ്ങളുടെ പ്രതീക്ഷ. പഞ്ചായത്തംഗങ്ങളായ തോബി തോട്ട്യാന്‍,ബേബി കീടായില്‍ എന്നിവരും പാലം നിര്‍മാണ കമ്മിറ്റി അംഗങ്ങളും ഭൂമി അളക്കുന്നതിന് സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."