അര്‍പ്പണ ബോധത്തോടെ പ്രയത്നിച്ചാല്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകും: ജയസൂര്യ
ആലുവ: വിജയത്തിനു പിന്നില്‍ കഠിനാദ്ധ്വാനമുണ്ടെന്നും അര്‍പ്പണ ബോധത്തോടെ പ്രയത്നിച്ചാല്‍ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നും ചലച്ചിത്രതാരം ജയസൂര്യ . ആലുവ എം.എല്‍.എ അന്‍വര്‍സാദത്ത് ഏര്‍പ്പെടുത്തിയ എം.എല്‍.എ വിദ്യാഭ്യാസ പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ജയസൂര്യ. കഠിനാധ്വാനത്തിലൂടെ താന്‍ ഇന്ന് ചലച്ചിത്ര നടനായി മാറിയത്. തന്റെ ജീവിതം ഇതിനൊരു ഉദാഹരണമാണ്.
എറണാകുളം ഡി.ഡി.ഇ എം.കെ ഷൈന്‍മോന്‍ പതാക ഉയര്‍ത്തി. ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെയാണ് പരിപാടി നടത്തിയത്. പത്ത്, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്, എവണ്‍ നേടിയവര്‍ക്കായിരുന്നു പുരസ്‌കാരം. അന്‍വര്‍സാദത്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം മുഖ്യാതിഥിയായി. പാവപ്പെട്ട രോഗിയ്ക്ക് വൃക്ക ദാനം ചെയ്ത് മാതൃകയായ ഡീന എബിയേയും ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."