പിന്നില്‍ പാരവയ്‌പ്പോ? ചോര്‍ത്തല്‍ പ്രശ്‌നമുണ്ടാവുന്നത് വാട്‌സ്ആപ്പ് പേയ്‌മെന്റ് ആപ്പ് പുറത്തിറക്കാനിരിക്കേ, അനുവദിക്കരുതെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഇസ്‌റാഈല്‍ കേന്ദ്രീകൃത കമ്പനി ചോര്‍ത്തിയെന്ന വിവാദം വന്നതിനു പിന്നാലെ, വാട്‌സ്ആപ്പ് തുടങ്ങാനിരുന്ന പേയ്‌മെന്റ് സംവിധാനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. സുരക്ഷിതമല്ലാത്ത വാട്‌സ്ആപ്പിന് പേയ്‌മെന്റ് സംവിധാനത്തിന് അനുമതി നല്‍കരുതെന്ന് ആര്‍.ബി.ഐയോടും നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) യോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ 121 പേരുടെ വാട്‌സ്ആപ്പ് വിവരങ്ങള്‍ ഇസ്‌റാഈല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍.എസ്.ഒ പെഗാസസ് സോഫ്റ്റ്‌വെയര്‍ വഴി ചോര്‍ത്തിയെന്നാണ് ആരോപണം. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെ രാഷ്ട്രീയ, മാധ്യമ രംഗത്തെ പ്രമുഖരുടെ വാട്‌സ്ആപ്പുകളാണ് ചോര്‍ത്തിയത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡാണ് വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമെന്നാണ് കമ്പനിയുടെ അവകാശവാദം.
എന്നാല്‍ ഡിജിറ്റല്‍ പേയ്‌മെന്റിന് അവസരം നല്‍കിയാല്‍ വലിയ സുരക്ഷാ പ്രശ്‌നമുണ്ടാവുമെന്നാണ് സര്‍ക്കാര്‍ വാദം. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ തുടങ്ങിയ ആപ്പുകള്‍ക്കെതിരെയാണ് വാട്‌സ്ആപ്പിന്റെ പേയ്‌മെന്റ് സംവിധാനം കൊണ്ടുവരാന്‍ ഒരുങ്ങിയിരുന്നത്. ഇതോടെ ചോര്‍ച്ചാ വിവാദം ഇത്തരം ഏതെങ്കിലും കമ്പനികളുടെ പാരവയ്പ്പിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നവരുണ്ട്.
ആഗോള തലത്തില്‍ ഫെയ്‌സ്ബുക്കും ഗൂഗിളും തമ്മില്‍ വലിയ സംഘട്ടനം നിലനില്‍ക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിന്റെ കീഴിലാണ് വാട്‌സ്ആപ്പുള്ളത്. ഗൂഗിളിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പാണ് ഗൂഗിള്‍ പേ. നിലവില്‍ 40 കോടി ഉപയോക്താക്കളാണ് വാട്‌സ്ആപ്പിന് ഇന്ത്യയിലുള്ളത്. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം തുടങ്ങുന്നതിലൂടെ ഇത്രയും ഉപയോക്താക്കളെ അതിലേക്കും ആകര്‍ഷിക്കാനാവുമെന്നായിരുന്നു വാട്‌സ്ആപ്പിന്റെ കണക്കുകൂട്ടല്‍.
ഇതിനിടെയിലാണ് ചോര്‍ച്ചാ വിവാദം പുറത്തുവരുന്നതും ചോര്‍ത്തലിനെതിരെ വാട്‌സ്ആപ്പ് യു.എസ് കോടതിയില്‍ ഇസ്‌റാഈല്‍ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."