കനാല്‍ തകര്‍ച്ച: അധികൃതരുടെ അനാസ്ഥയെന്ന്
പുതുനഗരം: അധികൃതരുടെ അനാസ്ഥയാണ് കനാല്‍ തകര്‍ച്ചക്കുവഴിവെച്ചതെന്ന് നാട്ടുകാര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ചോര്‍ച്ചയുണ്ടായിരുന്ന കനാലില്‍ അറ്റകുറ്റപണികള്‍ നടത്തണമെന്ന നിരന്തരമായ നാട്ടുകാരുടെ ആവശ്യം ഇറിഗേഷന്‍ അധികൃതര്‍ അവഗണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്ന് തെക്കേക്കാട് പാടശേഖരസമിതി സെക്രട്ടറി ഇ.എന്‍.മുരളീധരന്‍ പറഞ്ഞു.
കനാലിലെ ചോര്‍ച്ചപരിഹരിച്ചതിനുശേഷം ഇത്തവണ വെള്ളം തുറന്നാല്‍ മതിയെന്ന് പ്രദേശത്തെ കര്‍ഷകരും തേക്കേക്കാട് വാസികളും ഇറിഗേഷന്‍ അധികൃതര്‍ക്ക് നിരവധി തവണ പരാതികള്‍ നല്‍കിയും ഇവര്‍ പരാതികളെ ചെവിക്കൊണ്ടില്ലെന്നും തകര്‍ച്ചയുണ്ടാവില്ലെന്ന് ഉറപ്പിച്ചുപറയുകയുമാണുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം കനാലിലെ ഒരുകിലോമീറ്റര്‍ അറ്റകുറ്റപണികള്‍ നടത്തിയെങ്കിലും ചോര്‍ച്ചകള്‍ പൂര്‍ണമായും പരിഹരിക്കുവാന്‍ സാധിക്കാത്തതാണ് ചോര്‍ച്ച വലുതാവുകയും പെട്ടെന്നുള്ള തകര്‍ച്ചക്ക് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.
പത്ത് ദിവസത്തിനകം ജലസേചനം പൂര്‍വ സ്ഥിതിയിലാക്കുമെന്നെ അധികൃതര്‍ പറയുന്നുണ്ടെങ്കിലും തകര്‍ന്ന് പ്രദേശത്ത് കോണ്‍ക്രീറ്റ് സ്ലാബുകളാല്‍ കനാല്‍ പുനര്‍നിര്‍മിക്കണമെന്നും ഇതേ രീതിയില്‍ കമ്പാലത്തറ മുതല്‍ തത്തമംഗലം വരെയുള്ള കനാലിന്റെ ഭാഗങ്ങളിലുള്ള നാലിലധികം ചോര്‍ച്ചകളെ അടിയന്തിരമായി ഇല്ലാതാക്കുവാന്‍ നടപടിയെടുക്കണമെന്നാണ് പാടശേഖരസമിതികളുടെയും കര്‍ഷകരുടെയും ആവശ്യം. കൃഷിവകുപ്പ്, പഞ്ചായത്ത്, ഇറിഗേഷന്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സംഘങ്ങള്‍ കനാല്‍ തകര്‍ച്ചയുണ്ടായ സ്ഥലത്ത് സന്ദര്‍ശിക്കാനെത്തുമ്പോള്‍ ചോര്‍ച്ച പരിഹരിക്കാത്തതിന്റെ കാരണമെന്നെുള്ള ചോദ്യമാണ് നാട്ടുകാരില്‍ നിന്നും നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."