എടക്കല്‍ പൈതൃകത്തിന്റെ ബഹുസ്വരത: ദേശീയ സമ്മേളനത്തിന് തുടക്കം
സുല്‍ത്താന്‍ ബത്തേരി: എടക്കല്‍ ഗുഹകളും ശിലാചിത്രങ്ങളും പ്രതിനിധാനം ചെയ്യുന്ന സംസ്‌കൃതിയുടെ ബഹുസ്വരത അപഗ്രഥനം ചെയ്യുന്ന ദ്വിദിന ദേശീയ സമ്മേളനത്തിന് സുല്‍ത്താന്‍ ബത്തേരി ശിക്ഷക് സദനില്‍ തുടക്കമായി. ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ് നാരായണന്‍ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഒരു കാലത്ത് ഈ ചരിത്രസ്മാരകം ക്വാറി ലോബിയുടെ ഭീഷണിയിലായിരുന്നു. എടക്കല്‍ ഗുഹ സംരക്ഷണത്തിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സഹായം ഈ അവസരത്തില്‍ തേടേണ്ടിവന്നുവെന്ന് എം.ജി.എസ് അനുസ്മരിച്ചു. താന്‍ ചെയര്‍മാനും പ്രദേശവാസിയായ ഒരു ചരിത്രസ്‌നേഹി സെക്രട്ടറിയുമായ എടക്കല്‍ ഗുഹാസംരക്ഷണ സമിതിയാണ് അന്ന് ഗുഹയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. അന്നത്തെ ജില്ലാകലക്ടറും പ്രാദേശിക കര്‍ഷകരും മാധ്യമ പ്രവര്‍ത്തകരും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്‍കിയ ആത്മാര്‍ഥമായ സഹകരണം എടക്കല്‍ സംരക്ഷണത്തിന് ഏറെ സഹായകമായതായും എം.ജി.എസ് നാരായണന്‍ പറഞ്ഞു.
എടക്കലിന്റെ ലിപി വിജ്ഞാനം എന്ന വിഷയത്തില്‍ പ്രൊഫ.സുബ്ബരായലുവും എടക്കല്‍ നരവംശ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ പ്രെഫ. എം ശ്രീനാന്‍നും ദക്ഷിണേന്തൃന്‍ ഗുഹാചിത്രപാരമ്പര്യം എന്ന വിഷയത്തില്‍ പ്രൊഫ.സെല്‍വകുമാറും പ്രബന്ധം അവതരിപ്പിച്ചു. എടക്കല്‍ ഗുഹ ആര്‍ക്കിയൊളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഏറ്റെടുക്കണമെന്ന് ഒ.കെ ജോണി ആവശ്യപ്പെട്ടു. നെന്‍മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍ കറപ്പന്‍, പ്രൊഫ. കെ.എം തരകന്‍, ഡോ. മഞ്ജുഷ വര്‍മ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."