കാരാപ്പുഴ ഡാമിലെ മാലിന്യം; പരിശോധനാഫലം പുറത്തുവിടണമെന്ന്
കല്‍പ്പറ്റ: കാരാപ്പുഴ ഡാമിന്റെ ചീപ്രംകടവ് ഭാഗത്ത് കാണപ്പെട്ട മാലിന്യം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആയിരക്കണക്കിനു കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്നതാണ് കാരാപ്പുഴ ജലസംഭരണി. ജലസംഭരണിയില്‍ മാലിന്യം കാണപ്പെട്ടത് സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് നിരവധി സംഘങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ ഇതിന്റെ സാമ്പിള്‍ ശേഖരിച്ചുകൊണ്ടു പോയതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. പരിശോധന ഫലം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇത് ജലസംഭരണിയെ വിവിധ ആവശ്യങ്ങള്‍ക്കായ് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ആശങ്ക പരത്തിയിരിക്കുകയാണ്. കാരാപ്പുഴ ജലസംഭരണിയെ സംരക്ഷിക്കുന്നതിനായി ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ജനകീയ സമിതികള്‍ രൂപീകരിക്കുന്നത് മേലില്‍ ഇത്തരം പ്രശ്‌നങ്ങള്‍ തടയാന്‍ സഹായകമാവുമെന്ന് പരിഷത്ത് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി സുരേഷ് ബാബു അധ്യക്ഷനായി. സെക്രട്ടറി പി.ആര്‍ മധുസൂധനന്‍, പി.സി ജോണ്‍, എം.കെ ദേവസ്യ, കെ.കെ രാമകൃ്ണന്‍, പി.കെ മുഹമ്മദ് ബഷീര്‍, എല്‍ദോ വാഴവറ്റ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."