അമാനത്ത് അബ്ദുസ്സലാം ഫൈസിയെ ആദരിച്ചു
പെരിന്തല്‍മണ്ണ: അറബി ഭാഷാ പരിപോഷണത്തിനും വ്യാപനത്തിനുമായി ജോര്‍ദാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍തനാല്‍ ഇന്റര്‍നാഷനല്‍ ഫോറത്തിലേക്ക് ഇന്ത്യന്‍ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അമാനത്ത് അബ്ദുസ്സലാം ഫൈസിയെ ആദരിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടന്ന മീലാദ് കോണ്‍ഫറന്‍സില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉപഹാരം സമര്‍പ്പിച്ചു.
ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, എന്‍. സൂപ്പി, നാസര്‍ ഫൈസി കൂടത്തായി, മുഹമ്മദലി ഫൈസി അമ്പലക്കടവ്, അബൂബക്കര്‍ ഫൈസി മലയമ്മ, ഹമീദ് ഫൈസി ആക്കോട്, കബീര്‍ ഫൈസി ചെറുകോട്, ബശീര്‍ ഫൈസി മാളിയേക്കല്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ലത്തീഫ് ഫൈസി പാതിരമണ്ണ, സി.കെ അബ്ദുറഹ്മാന്‍ ഫൈസി, സാലിം ഫൈസി പാതിരമണ്ണ, ബാപ്പു ഹാജി വേങ്ങൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."