മന്ത്രി ജലീലിനെതിരായ അഴിമതി ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്
തൊടുപുഴ: ബന്ധുനിയമനം ഉള്‍പ്പെടെ മന്ത്രി കെ.ടി ജലീലിനെതിരായ അഴിമതി ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ഇഫ്തിഖാറുദ്ദീനാണു പ്രധാനമന്ത്രിയുടെ പരാതി പരിഹാര സെല്‍ മുഖേനെ പരാതി നല്‍കിയത്.
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ സാമ്പത്തിക സഹായത്തോടെയാണു സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ജനറല്‍ മാനേജര്‍ തസ്തികയിലാണ് ബന്ധുവായ കെ.ടി അദീബിനെ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയമിച്ചത്.
സ്വജനപക്ഷപാതവും അഴിമതിയും വ്യക്തമാക്കി പരാതി നല്‍കിയെങ്കിലും പ്രാഥമിക അന്വേഷണത്തിനുപോലും വിജിലന്‍സ് തയ്യാറായിട്ടില്ല. ഗുരുതരമായ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിനെ സമീപിച്ചത്.
കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക പോലും ചെയ്യാത്തയാളെ വിളിച്ചുവരുത്തി നിയമനം നല്‍കിയതില്‍ അഴിമതിയുണ്ട്. നിയമന യോഗ്യത തിരുത്തി. മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ഇല്ലാത്ത തോട്ടക്കാരുടെ പേരില്‍ ശമ്പളം എഴുതി വാങ്ങുന്നതടക്കം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിലെ സ്വകാര്യ യൂനിവേഴ്‌സിറ്റിയുടെ ഓഫ് കാംപസ് തുടങ്ങാന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണവും വഖ്ഫ് ബോര്‍ഡിലെയും ഹജ്ജ് കമ്മിറ്റിയിലെയും അനധികൃത നിയമനങ്ങളടക്കമുള്ള അഴിമതികള്‍ കേന്ദ്ര ഏജന്‍സി അന്വേഷിച്ചു കണ്ടെത്തണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."