HOME
DETAILS
MAL
'മഹാ' ഇന്ന് ദുര്‍ബലമാകും; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം
backup
November 04 2019 | 20:11 PM
തിരുവനന്തപുരം: അതിതീവ്ര ചുഴലിക്കാറ്റായി ശക്തിയാര്‍ജിച്ച 'മഹാ' ഇന്ന് ദുര്‍ബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
നിലവില്‍ അറബിക്കടലില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന മഹാ അടുത്ത 18 മണിക്കൂറിനുള്ളില്‍ വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഗുജറാത്ത് തീരത്തേക്ക് കടക്കുമെന്നാണ് പ്രവചനം. ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിലും മധ്യപടിഞ്ഞാറ് അറബിക്കടലിലും പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, തമിഴ്നാട്, കര്‍ണാടക തീരങ്ങളില്‍ മുന്നറിയിപ്പുകളില്ല. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്തിനടുത്ത് മറ്റൊരു ന്യൂനമര്‍ദം രൂപപ്പെട്ടതായും കാലാവസ്ഥാ നിരീക്ഷണം അറിയിച്ചിട്ടുണ്ട്. അടുത്ത രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ ഇത് തീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."