വ്യാജമരുന്നുകള്‍: കര്‍ശന നടപടികളുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വ്യാജ മരുന്നുകള്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് കര്‍ശന നടപടികളെടുത്തു വരുന്നതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കി നടപടി സ്വീകരിക്കാന്‍ സെപ്റ്റംബര്‍ 6ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് നിരവധി സ്ഥാപനങ്ങള്‍ പരിശോധിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
അന്യസംസ്ഥാനങ്ങളില്‍നിന്ന് മരുന്നുകള്‍ സംഭരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള സ്ഥാപനങ്ങളുടെ വിപണനം നിര്‍ത്തിവയ്പിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നു. സംസ്ഥാനത്ത് നിലവില്‍ ഇത്തരത്തില്‍ മരുന്നുകള്‍ വിതരണം ചെയ്തിട്ടുള്ള 9 വിതരണക്കാര്‍ക്ക് നോട്ടിസും അയച്ചിട്ടുണ്ട്. ഡല്‍ഹിയിലെ 2 കമ്പനികള്‍ക്കും തമിഴ്‌നാട്ടിലെ 7 കമ്പനികള്‍ക്കുമാണ് നോട്ടിസയച്ചത്. കര്‍ശന പരിശോധനകള്‍ ഇനിയും തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."