സംസ്ഥാനത്തെ ഫയര്സ്റ്റേഷനുകളെ ആധുനികവല്‍ക്കരിക്കും: പിണറായി
കണ്ണൂര്‍: സംസ്ഥാനത്തെ ഫയര്സ്റ്റേഷനുകളെ ആധുനികവല്‍ക്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വിയ്യൂര്‍ കേന്ദ്രമായി ട്രെയിനിങ് സെന്റര്‍ ആരംഭിക്കും. ഇതിനായി കേന്ദ്രത്തില്‍ നിന്നു 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുത്തി ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗത്തിന് കണ്ണൂര്‍ ഡിവിഷന് ആരംഭിക്കുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായി. മേയര്‍ ഇ.പി ലത, എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഫയര്‍ ആന്റ് റെസ്ക്യൂ ഡയരക്ടര്‍ ജനറല്‍ എ. ഹേമചന്ദ്രന്, കൗണ്‍സിലര്‍ ജിഷാ കൃഷ്ണന്, ഫയര്‍ ആന്റ് റെസ്ക്യൂ ടെക്നിക്കല്‍ ഡയരക്ടര്‍ ഇ.ബി പ്രസാദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."