HOME
DETAILS
MAL
കേന്ദ്രത്തിനെതിരേ പ്രതിപക്ഷം സംയുക്ത പ്രക്ഷോഭത്തിന്
backup
November 04 2019 | 21:11 PM
ന്യൂഡല്‍ഹി: തൊഴിലില്ലായ്മ, കാര്‍ഷികപ്രശ്നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെതിരേ യോജിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു.
ഇന്നലെ ഡല്‍ഹിയില്‍ വിവിധ കക്ഷിനേതാക്കളുടെ യോഗത്തിലാണ് തീരുമാനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷനേതാവുമായ ഗുലാംനബി ആസാദ് അറിയിച്ചു.
ഇടതുകക്ഷികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്.ജെ.ഡി, ഡി.എം.കെ, ആര്.എല്‍.ഡി തുടങ്ങിയ കക്ഷികളുടെ നേതാക്കളാണ് യോഗത്തില്‍ സംബന്ധിച്ചത്.
ഈ മാസം 18ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനസമയത്താവും പ്രക്ഷോഭം നടത്തുക.
പ്രതിപക്ഷകക്ഷികളുടെ യോഗം വരുംദിവസങ്ങളിലും ചേരുമെന്നും അതില്‍ തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുമെന്നും ഗുലാംനബി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."