ദുബൈ: ഇന്ത്യയിലേക്ക് ടിക്കറ്റ് നിരക്ക് നാലിരട്ടി
ദുബൈ: ദുബൈ വിമാനത്താവളത്തിലെ എല്ലാ ടെര്‍മിനലുകളും പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വിമാനസമയം സാധാരണ നിലയിലെത്തിയില്ല. കുറഞ്ഞ ബജറ്റിലുള്ള വിമാന സര്‍വീസുകളാണ് സാധാരണ നിലയിലേക്കെത്താത്തത്. ഇതില്‍ ഏറെയും ദക്ഷിണേഷ്യയിലേക്കുള്ള സര്‍വീസുകളാണ്. വിമാനം മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാരെ വിമാനക്കമ്പനികള്‍ ദുബൈയിലെ ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കയാണ്. വെള്ളിയാഴ്ച രാത്രിയോടെ വലിയ വിമാനങ്ങളുടെ സര്‍വീസ് സാധാരണ നിലയിലായി. എമിറേറ്റ്‌സ, ഫ്‌ളൈ ദുബൈ സര്‍വീസുകള്‍ രണ്ടു ദിവസത്തിനകം സാധാരണ നിലയിലാകുമെന്ന് ഇരു വിമാനകമ്പനികളും അറിയിച്ചു. ഇന്ത്യയിലേക്കുള്ള സര്‍വിസുകള്‍ നാലു മണിക്കൂര്‍ വരെ വൈകുന്നതായി യാത്രക്കാരി ശ്രുതി പിള്ള പറഞ്ഞു.
ദോഹയില്‍ നിന്ന് മുംബൈയിലേക്ക് വന്ന ഹിബ ഫാത്തിമ (16) മൂന്നുദിവസമായി ദുബൈയില്‍ കുടുങ്ങി. ഇവരുള്‍പ്പെടെയുള്ളവര്‍ക്ക് കമ്പനി താമസസൗകര്യം നല്‍കിയിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കാനാണ് ഇവര്‍ മുംബൈയിലേക്ക് പോകുന്നത്. ടെര്‍മിനല്‍ രണ്ടിലെ അമൃത് സറിലേക്കുള്ള യാത്രക്കാര്‍ ടിക്കറ്റ് നിരക്ക് വര്‍ധിച്ചതായി പരാതിപ്പെട്ടു. 500 ദിര്‍ഹമിന്റെ ടിക്കറ്റുകള്‍ക്ക് 2000 ദിര്‍ഹം വരെ എമിറേറ്റ്‌സ് ഈടാക്കുന്നതായാണ് പരാതി. പാകിസ്താനിലേക്കുള്ള നിരവധി സര്‍വീസുകളും പുനരാരംഭിച്ചിട്ടില്ല. ഇന്ത്യന്‍ കമ്പനികളായ ജെറ്റ് എയര്‍വേസ്, സ്‌പൈസ് ജറ്റ് എന്നിവയാണ് കൂടുതല്‍ സര്‍വീസുകളും റദ്ദാക്കിയത്. ഇവരെ മുംബൈയിലേക്കുള്ള ബോയിങ് വിമാനത്തില്‍ അയക്കുമെന്ന് കമ്പനി മാനേജര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."