നിയമ സര്‍വകലാശാല: സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്
കോഴിക്കോട്: നിയമ സര്‍വകലാശാല രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണമെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. ഗവണ്മെന്റ് ലോ കോളജില്‍ നടന്ന ലോ ഫെസ്റ്റിന്റെ സമാപന ചടങ്ങില്‍ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ വിദ്യാഭ്യാസത്തെ സുപ്രിംകോടതി ഗൗരവമായി ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. നിയമ വിദ്യാഭ്യാസം നീതിനിര്‍വഹണ സംവിധാനത്തിന്റെ ഭാഗമാണ്. ആ പ്രാധാന്യം പക്ഷേ, നിയമ വിദ്യാഭ്യാസത്തിനു കിട്ടുന്നില്ല. മെഡിക്കല്‍ വിദ്യാഭ്യാസത്തിനും എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിനും പ്രത്യേകം യൂനിവേഴ്‌സിറ്റികളുണ്ട്. പക്ഷേ, നിമയ പഠനത്തിനു പ്രത്യേക സര്‍വകലാശാലയില്ല. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി തന്നെ കണക്കിലെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡോ. സി. തിലകാനന്ദന്‍ അധ്യക്ഷനായി. പി.ടി.എ അംഗം ശെല്‍വരാജ് സംസാരിച്ചു. അസി. പ്രൊഫസര്‍ ഡോ. പി. ലോ വെല്‍മാന്‍ സ്വാഗതവും മൂട്ട് ക്ലബ്ബ് സെക്രട്ടറി വെങ്കിടേഷ് രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."