HOME
DETAILS
MAL
ടയര്‍ പൊട്ടി; ലോറി തലകീഴായി മറിഞ്ഞു
backup
November 24 2018 | 03:11 AM
നന്തിബസാര്‍: ദേശീയപാത തിക്കോടിയില്‍ ടൗണ്‍ ബസ് സ്റ്റോപ്പിനടുത്ത് ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് അമിതഭാരം കയറ്റിയ ലോറി തലകീഴായി മറിഞ്ഞു.
ഇന്നു രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി രാജീവ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇയാള്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. എറണാംകുളത്തുനിന്ന് കാസര്‍കോടേക്ക് ഓയിലും നിര്‍മാണ സാമഗ്രികളും കയറ്റി വന്ന കെ.എല്‍ 42 എല്‍ 3758 മഹീന്ദ്ര പിക്കപ്പ് ലോറിയാണ് അപകടത്തില്‍ പെട്ടത്. പയ്യോളി എ.എസ്.ഐ സി.കെ സുജിത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."