ഗോമാതാവിന് മണിമാളിക, കോണ്‍ക്രീറ്റ് വീണ് തല തകരാതിരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹെല്‍മെറ്റ്: ഇത് യു.പിയിലെ 'യോഗി ഭരണ മാതൃക'
ലഖ്‌നൗ: പശുക്കള്‍ക്ക് വേണ്ടി എ.സി തൊഴുത്തുകളും ആംബുലന്‍സ് വരെയും ഒരുക്കുന്ന ഒരു സര്‍ക്കാരിന്റെ ഭരണത്തില്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത് തലയില്‍ ഹെല്‍മെറ്റ് വച്ച്.
ഏതുനിമിഷവും തകര്‍ന്നുവീഴാറായ കെട്ടിടത്തില്‍ സ്വന്തം തലയെങ്കിലും സംരക്ഷിക്കാന്‍ വേണ്ടിയാണ് ജീവനക്കാര്‍ ഓഫിസില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയത്. യു.പിയിലെ ബാന്ദ ജില്ലയിലെ വൈദ്യുതി വകുപ്പ് ഓഫിസിലാണ് സംഭവം. തകര്‍ന്നുവീഴാറായ കെട്ടിടത്തില്‍ ഹെല്‍മെറ്റ് ധരിച്ചെത്തി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഫോട്ടോ പുറത്തുവന്നതോടെയാണ് സംഭവം വാര്‍ത്തയായത്.
മേല്‍ക്കൂരയില്‍ നിരവധി ദ്വാരങ്ങള്‍ വീണ് ആകാശം കാണാവുന്ന അവസ്ഥിയിലാണെന്നും ഒരു തൂണിന്‍മേലാണ് തങ്ങളുടെ ജീവന്‍ നിലനില്‍ക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു. അപകടകരമായ സാഹചര്യത്തെപ്പറ്റി നിരവധി തവണ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പാരതിപ്പെട്ടെങ്കിലും നടപടിയില്ല. ഞങ്ങള്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ട് മരിച്ചാല അവര്‍ നടപടി സ്വീകരിക്കൂ എന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും മറ്റൊരു ജീവനക്കാര്‍ വികാരാധീനനായി പറഞ്ഞു.
മഴക്കാലമായാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും അപ്പോള്‍ ഹെല്‍മെറ്റിനോടൊപ്പം കുടയും ചൂടേണ്ടി വരും. ആവശ്യത്തിന് അലമാരയോ ഷെല്‍ഫുകളോ ഇല്ലാത്തതിനാല്‍ ഉപഭോക്താക്കളുടെ ഫയലുകളും മറ്റും കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാണ് ഇവിടെ സൂക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."