സ്‌കൂളിന് 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡ് വില്‍ക്കരുത്; ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: സ്‌കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡിന് നിരോധനമേര്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റേന്‍ഡേര്‍സ് അതോറിറ്റി. ഡിസംബര്‍ 1 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് തീരുമാനം.
സ്‌കൂള്‍ ക്യാംപസിന് 50 മീറ്റര്‍ ചുറ്റളവിലും സ്‌കൂളിനുള്ളിലെ കാന്റീനിലും വില്‍പ്പന നിരോധനം ബാധകമാവും. കായികമേളകളിലും ഇത്തരം ഭക്ഷോല്‍പന്നങ്ങള്‍ വില്‍ക്കാനോ പരസ്യപ്പെടുത്താനോ പാടില്ല.
ജങ്ക് ഫുഡ് തീറ്റയെ പ്രോല്‍സാഹിപ്പിക്കുന്ന പരസ്യങ്ങളോ ബാനറുകളോ ലോഗോകളോ സ്‌കൂള്‍ കാന്റീനിലോ കംപ്യൂട്ടറുകളിലോ നല്‍കാനും പാടില്ല.
നല്ലത് കഴിക്കൂ
വിദ്യാര്‍ഥികളിലെ അനാരോഗ്യ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുള്ള ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് റെഗുലേഷന്‍സ് -2019 പ്രകാരമാണ് ഉത്തരവ്
സ്‌കൂളിനുള്ളിലും ക്യാംപസിന് 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡുകള്‍ വില്‍ക്കുന്നതും മാര്‍ക്കറ്റ് ചെയ്യുന്നതും നിരോധിച്ചിരിക്കുകയാണ് FSSAI
ഡിസംബര്‍ 1 മുതല്‍ നിരോധനം പ്രാബല്യത്തില്‍
കൊഴുപ്പ്, ഉപ്പ്, മധുരം തുടങ്ങിയവ കൂടുതല്‍ അളവില്‍ ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍ സ്‌കൂള്‍ കഫ്തീരിയയിലോ ഉച്ചഭക്ഷണത്തിന്റെ കൂടെയോ ഹോസ്റ്റലിലോ വിതരണം ചെയ്യാന്‍ പാടില്ല
കായികമേളകളിലും മറ്റും ജങ്ക് ഫുഡിന്റെ പരസ്യങ്ങളും സാംപിള്‍ വിതരണവും പറ്റില്ല
കോള, ചിപ്‌സ്, പാക്കേജ്ഡ് ജ്യൂസ്, ബര്‍ഗര്‍, പിസ, സമൂസ തുടങ്ങിയ ജങ്ക് ഫുഡുകള്‍ക്കാണ് നിരോധനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."