ആണവകരാറില്‍ നിന്ന് കൂടുതല്‍ അകന്ന് ഇറാന്‍
1,044 സെന്‍ട്രിഫ്യൂജുകളിലേക്ക് യുറേനിയം വാതകം കയറ്റിവിടും
തെഹ്‌റാന്‍: വന്‍ശക്തി രാജ്യങ്ങളുമായുണ്ടാക്കിയ ആണവകരാറില്‍ നിന്ന് കൂടുതല്‍ പിന്മാറുന്നതിന്റെ ഭാഗമായി ആണവ സെന്‍ട്രിഫ്യൂജുകളിലേക്ക് യുറേനിയം വാതകം കയറ്റിവിടുന്നു. ബുധനാഴ്ച മുതല്‍ 1,044 യന്ത്രങ്ങളിലേക്ക് യുറേനിയം വാതകം കയറ്റിവിടുമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.
2015ല്‍ യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ചൈന, റഷ്യ എന്നിവയുമായുണ്ടാക്കിയ കരാറനുസരിച്ച് സെന്‍ട്രിഫ്യൂജുകളില്‍ യുറേനിയം വാതകം നിറയ്ക്കാന്‍ പാടില്ല. കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ശേഷം കഴിഞ്ഞവര്‍ഷം യു.എസ് ഇറാനെതിരേ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിച്ചത്.
ഇറാന്റെ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച റഷ്യ കരാര്‍ നിലനില്‍ക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് വ്യക്തമാക്കി. നാറ്റന്‍സിലും ഫര്‍ദോയിലുമായി വിശാലമായ യുറേനിയം സമ്പുഷ്ടീകരണ മേഖലകള്‍ ഇറാനുണ്ട്. നാറ്റന്‍സ് മണ്ണിനടിയിലാണ്. ഫര്‍ദോ ഒരു പര്‍വതത്തിനു താഴെയും.
കരാറിനു മുമ്പ് ഫര്‍ദോയില്‍ യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനത്തിലെത്തിക്കാന്‍ ഇറാന്‍ ശ്രമിച്ചിരുന്നു. ഫര്‍ദോയിലെ നിലയത്തില്‍ സെന്‍ട്രിഫ്യൂജിലേക്ക് യുറേനിയം വാതകം കടത്തിവിടുന്നത് 20 ശതമാനത്തിലെത്താന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. 90 ശതമാനത്തിലെത്തിയാല്‍ ആണവായുധം വികസിപ്പിക്കാന്‍ സാധിക്കും. ജൂലൈയില്‍ യു.എന്‍ ആണവപരിശോധകര്‍ 4.5 ശതമാനത്തിലാണ് ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണമെന്ന് വെളിപ്പെടുത്തിയിരുന്നു.
ആണവകരാറില്‍ നിന്ന് പടിപടിയായി പിന്മാറുമെന്നു പ്രഖ്യാപിച്ച ഇറാന്റെ നാലാമത്തെ പ്രഖ്യാപനമാണ് ഇന്നലെയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."