ബലോട്ടെല്ലിക്കെതിരായ വംശീയാധിക്ഷേപം, വെറോണ ആരാധകന് 11 വര്‍ഷം പുറത്ത്
റോം: ഇറ്റാലിയന്‍ സൂപ്പര്‍ താരം മരിയോ ബലോട്ടെല്ലിക്കെതിരേ വംശീയാധിക്ഷേപം നടത്തിയതിന് പിന്നാലെ വെറോണ ആരാധകന് കിട്ടിയത് എട്ടിന്റെ പണി. അടുത്ത 11 വര്‍ഷം വരെ വെറോണ ആരാധകനായ ലൂക്കാ കാസ്റ്റല്ലിനിക്ക് സീരി എ മത്സരങ്ങളില്‍ സാക്ഷ്യം വഹിക്കാനാവില്ല. അതേസമയം, ടീമിന്റെ ഒരു മത്സരം പകുതി ഒഴിഞ്ഞ ഗ്യാലറിയില്‍ വെറോണ താരങ്ങള്‍ പന്ത് തട്ടും.
തിങ്കളാഴ്ച ഹെല്ലസ് വെറോണയും ബ്രസിയയും തമ്മിലുളള സീരി എ മത്സരത്തിലാണ് ബെല്ലോട്ടല്ലി വീണ്ടും വംശീയാധിക്ഷേപത്തിന് ഇരയായത്. മത്സരത്തിനിടെ ബ്രെസിയക്കായി ഇറങ്ങിയ താരത്തെ വെറോണ ആരാധകര്‍ അധിക്ഷേപിക്കുകയായിരുന്നു. ഇതോടെ സ്റ്റേഡിയത്തിലുള്ള കാണികള്‍ക്ക് പന്തിലൂടെയാണ് ബലോട്ടെല്ലി മറുപടി നല്‍കിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ബലോട്ടെല്ലിക്ക് നേരെ അധിക്ഷേപം ഉയര്‍ന്നത്. ഇതോടെ രോഷാകുലനായ ബലോട്ടെല്ലി മനോഹരമായി മുന്നേറുന്നതിനിടെ പന്തെടുത്ത് ആരാധകര്‍ക്ക് നേരെ അടിച്ചുവിട്ടാണ് പ്രതികരിച്ചത്. തുടര്‍ന്ന് കളിക്കളം വിട്ട് പുറത്തേക്ക് പോകുകയും ചെയ്തു. തുടര്‍ന്ന് റഫറി മത്സരം നിര്‍ത്തിവച്ചു. പിന്നാലെ സ്റ്റേഡിയത്തില്‍ വംശീയാധിക്ഷേപത്തിനെതിരേ പരസ്യ പ്രഖ്യാപനവും നടന്നു. ഇതിനുശേഷം ടീമംഗങ്ങളുടെ ആവശ്യപ്രകാരം ബലോട്ടെല്ലി കളിക്കാന്‍ തിരിച്ചെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."