മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി
ഇരിങ്ങാലക്കുട: പൊതു കാനയിലേക്ക് മലിനജലം തുറന്നു വിട്ടിരുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ഹൈകോടതി വിധി പ്രകാരം നടപടി ആരംഭിച്ചു. സ്ഥാപനങ്ങള്‍ക്കെതിരേ 2012 ല്‍ തെക്കേ നട റസിഡന്‍സ് അസോസിയേഷന് നല്കിയ പരാതിയിലാണ് ജൂലൈ മാസത്തില്‍ വിധി വന്നിരുന്നത്. തുടര്‍ന്ന് മൂന്നുമാസ കാലാവധിയില്‍ മലിന്യ സംസ്കരണ പ്ലാന്റ് നിര്‍മിക്കുവാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശംനല്‍കിയിരുന്നു.
നഗരസഭ സെക്രട്ടറി കെ.എസ് അരുണിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നഗരസഭ ആരോഗ്യവിഭാഗം പ്രസ്തുത സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയായിരുന്നു. ബസ് സ്റ്റാന്റിനു അടുത്തു പ്രവര്‍ത്തിക്കുന്ന കൊളംബോ ഹോട്ടല്‍, പ്രിയ ബേക്കറി എന്നിവയും പാണ്ഡി സമൂഹമഠം, വിഘ്നേശ്വര ലേഡീസ് ടെയ്ലറിങ് എന്നീ സ്ഥാപനങ്ങളും പൊതു കാനയിലേക്കു മലിനജലം തുറന്നു വിടുന്നതായി കാനയുടെ സ്ലാബ് നീക്കിയുള്ള പരിശോധനയില്‍ കണ്ടെത്തി.
കോടതി വിധി അംഗീകരിച്ച് വുഡ്ലാന്റസ് ഹോട്ടല്‍ മാത്രമാണു പ്ലാന്റ് നിര്‍മിച്ചത്. പൊതു കാനയിലേക്ക് മലിനജലം തുറന്നു വിടുന്നതു നിര്‍ത്താനും കാനയിലേക്കുള്ള പൈപ്പ് കണക്ഷന് വിഛേദിക്കാനും മലിനജലം സംസ്കരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.
നഗരത്തിലെ മറ്റു സ്ഥാപനങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജെ അനില്‍, ജൂനീയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാകേഷ്, വിദ്യ എന്നിവരാണ് പരിശോധനകള്‍ക്കു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."