സഊദി റാബിഗ് അപകടം: മരിച്ചവര്‍ പാകിസ്താന്, സുഡാന് കുടുംബങ്ങള്‍
റിയാദ്: മദീന ഹൈവേയില്‍ ചൊവ്വാഴ്ച നടന്ന വാഹനാപകടത്തില്‍ മരിച്ചത് പാക്കിസ്താന്, സുഡാന് കുടുംബങ്ങള്‍. രണ്ടു കുടുംബങ്ങളിലുമായി പത്ത് പേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ജിദ്ദയില്‍ നിന്നും ഏകദേശം 140 കിലോമീറ്റര്‍ അകലെ റാബിഗിനടുത്ത് മദീന ഹൈവേയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെഡ് ക്രസന്റ് വക്താവ് അബ്ദുള്ള അബൂ സാഇദ് അറിയിച്ചു.
റാബിഗിനടുത്തുള്ള അല്‍ജുഹ്ഫ മീഖാത്തിനടുത്തുവച്ചാണ് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. അപകട സ്ഥലത്തുവെച്ച് ഒമ്പത് പേരും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരില്‍ ആറ് പേര് പാക്കിസ്താനികളും നാല് പേര് സുഡാനികളുമാണ്. അബ്ദുല്‍ റഹ്മാന് ഇസ്സാം അല്‍ ദീനിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെ്തതായും അബ്ദുള്ള അബൂ സാഇദ് പറഞ്ഞു. സിവില്‍ ഡിഫെന്‍സും ഹൈവേ പട്രോള്‍ യൂണിറ്റും അപകട സ്ഥലത്ത് കുതിച്ചെത്തുകയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
നിരവധി വാഹനാപകടങ്ങളാണ് പെരുന്നാള്‍ ദിനത്തിലും തൊട്ടടുത്ത ദിവസങ്ങളിലും സഊദിയിലുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം ജൗഹറ സ്റ്റേഡിയത്തിനടുത്ത്വെച്ച് മദീനയില്‍ നിന്നും തിരികെ വരികയായിരുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിച്ച് ഒരാള്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പെരുന്നാള്‍ ദിനത്തില്‍ ഖുലൈസില്‍ കാറപകടത്തില്‍പെട്ട് തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശികളായ കറുപ്പന് വീട്ടില്‍ അഷ്റഫ്, ഭാരൃ റസിയ, മകള്‍ ഹഫ്സാന എന്നിവര്‍ മരിച്ചിരുന്നു. ഇന്നലെ മദാ ഇന്‍ സ്വാലിഹ് സന്ദര്‍ശനത്തിനെത്തിയ മലയാളി കുടംബം അപകടത്തില്‍ പെട് രണ്ട് പേര് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."