പ്ലാസ്റ്റിക് കുപ്പികള്‍ പാവകളായി; പരിസ്ഥിതി സംരക്ഷണമെഴുതി കുരുന്നുകള്‍
കൊപ്പം: 'പ്ലാസ്റ്റിക് കുപ്പികള്‍ ഇനി അലക്ഷ്യമായി വരിച്ചെറിയേണ്ട, അവകള്‍ മനോഹരമായ പാവകളാക്കി മാറ്റാം' പാവ നിര്‍മാണ ശില്‍പശാലക്ക് നേതൃത്വം നല്‍കിയ കെ.ടി ഹനീഫ മാസ്റ്റര്‍ ഇത് പറഞ്ഞപ്പോള്‍ കുട്ടികള്‍ അത്ഭുത്തോടെ മുഖത്തോട് മുഖംനോക്കി.
സ്‌കൂള്‍ പറമ്പില്‍ നിന്നും വീട്ടില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ ആകര്‍ഷകമായ പാവകളായി മാറിയപ്പോള്‍ കുട്ടികള്‍ക്ക് ആഹ്ലാദം അലതല്ലി. മേല്‍മുറി എ.എല്‍.പി സ്‌കൂളിലെ കുട്ടികളാണ് പ്ലാസ്റ്റിക് കുപ്പികള്‍ പാവകളാക്കി മാറ്റി പരിസ്ഥിതി സംരക്ഷണത്തിന്റെ വേറിട്ട മാതൃക തീര്‍ത്തത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ നൂറുകണക്കിന് പാവകള്‍ വിരിഞ്ഞു. ചടങ്ങ് പ്രധാനാധ്യാപകന്‍ എ.പി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പി താഹിറ, 0െക കൃഷ്ണകുമാര്‍, എം ഇഖ്ബാല്‍, പി സഫീദ, സുധ, മാനേജര്‍ എ.കെ അലി, പി.ടി.എ പ്രസിഡന്റ് പാട്ടാരത്തില്‍ ഇബ്രാഹീം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."