HOME
DETAILS

സഊദിയില്‍ വീണ്ടും കനത്ത മഴ; രണ്ടു മരണം

  
backup
November 24, 2018 | 2:03 PM

strong-rain-in-soudi


#അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും അതിശക്തമായ മഴ. വിവിധ പ്രവിശ്യകളില്‍ പെയ്യുന്ന മഴയില്‍ റോഡുകള്‍ ഒലിച്ചു പോയതിനെ തുടര്‍ന്ന് ഗതാഗതം താറുമാറാകുകയും നിരവധി നാശ നഷ്ടങ്ങളുണ്ടാകുകയും ചെയ്തു. പടിഞ്ഞാറന്‍ നഗരികളെയാണ് വെള്ളിയാഴ്ചയും ശനിയായാഴ്ചയും പെയ്ത മഴ സാരമായി ബാധിച്ചത്. ഈ ഭാഗത്തെ മക്ക, ജിദ്ദ, തായിഫ്, അല്‍ഖസീം അടക്കമുള്ള വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷം ഇപ്പോഴും മൂടിക്കെട്ടി വീണ്ടും ശക്തമായ മഴയ്ക്കുള്ള പ്രതീതിയിലാണ്. ജിദ്ദയിലും മക്കയിലും ഏതാനും ഡിസ്ട്രിക്ടുകളില്‍ വൈദ്യുതി മുടങ്ങി. ഓള്‍ഡ് ജിദ്ദമക്ക റോഡ് ഭാഗികമായി അടച്ചു. മക്കയില്‍ കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ ഫാക്ടറിക്കു സമീപം ഓവുപാലം തകര്‍ന്നതിനെ തുടര്‍ന്നാണ് റോഡ് അടച്ചത്. മക്ക വാദി ജലീലില്‍ നിരവധി കാറുകള്‍ ഒലിച്ചുപോയി. വെള്ളം കയറിയതിനാല്‍ നഗരത്തിലെ നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. വെള്ളം കയറിയ പ്രദേശങ്ങളില്‍ കുടുങ്ങിയ നിരവധി പേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി.

മക്കയില്‍ പാറയിടിഞ്ഞുവീണ് 11 കാരന്‍ മരിച്ചു. അല്‍നിഖാബ ഡിസ്ട്രിക്ടില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിലെ കുഴിയിലാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. ഉത്തര ഖൈബറില്‍ ആടുകളെ മേയ്ക്കുന്നതിനിടെ മിന്നലേറ്റ് മുപ്പതുകാരനായ യുവാവ് മരിച്ചു. മക്കയിലെ വാദി ലൈത്തില്‍ പ്രളയത്തില്‍പെട്ട രണ്ടു ഇന്ത്യക്കാരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. പ്രളയത്തില്‍ കുടുങ്ങിയ ലോറിയുടെ മുകളില്‍ കയറിയിരുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് സിവില്‍ ഡിഫന്‍സ് ഹെലികോപ്റ്ററിന്റെ സഹായം തേടുകയായിരുന്നു. ഇവിടെ തീരദേശപാതയില്‍ പ്രളയത്തില്‍ പെട്ട 11 പേരെയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പ്രളയത്തെ തുടര്‍ന്ന് ജിദ്ദ, ജിസാന്‍ പുതിയ റോഡും പഴയ റോഡും സുരക്ഷാ വകുപ്പുകള്‍ അടച്ചു. അല്‍ഖസീം ബുറൈദയില്‍ 14 വീടുകളില്‍ വെള്ളം കയറി.

 

ബുറൈദയില്‍ പ്രളയത്തില്‍ പെട്ട സഊദി പൗരനെയും നാലു വിദേശ തൊഴിലാളികളെയും സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തിയതായും അല്‍ഖസീം സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഇബ്രാഹിം അബല്‍ഖൈല്‍ പറഞ്ഞു. മക്കയില്‍ മഴക്കിടെ വിശുദ്ധ ഹറമിനു സമീപമുള്ള പ്രദേശങ്ങളില്‍ ട്രാഫിക് പോലീസ് വാഹന ഗതാഗതം പൂര്‍ണമായും വിലക്കിയിരുന്നു. പ്രളയത്തെ തുടര്‍ന്ന് അല്‍മന്‍സൂര്‍ പാലം, അല്‍ശുഹദാ സിഗ്‌നല്‍, ഉമ്മുല്‍ജൂദ് റോഡ്, അല്‍മിഗ്മസ് റോഡ്, അല്‍ഹുസൈനിയ റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. പാറയിടിച്ചില്‍ മൂലം അല്‍മുഅയ്‌സിം റോഡും ട്രാഫിക് പോലീസ് അടച്ചിരുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി ശക്തമായ മഴ തുടരുമെന്നതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്ന് സിവില്‍ ഡിഫന്‍സ് തൂടരെതുടരെ മെസേജുകള്‍ അയച്ചു മുന്നറിയിപ്പ് നല്‍കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം'   ഖാംനഈയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം  

International
  •  21 days ago
No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  21 days ago
No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  21 days ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  21 days ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  21 days ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  21 days ago
No Image

പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം;  വ്യാജ പരാതിക്ക് പിന്നില്‍ 'ബ്രേക്ക് അപ് വൈരാഗ്യം' എന്ന് സംശയിക്കുന്നതായി പൊലിസ് 

Kerala
  •  21 days ago
No Image

നിരാഹാര സമരം; സോനം വാങ്ചുകിന്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞു

National
  •  21 days ago
No Image

മഹാരാജാസ് കൊളജ് ഹോസ്റ്റലില്‍ നിന്ന് കട്ടില്‍ കടത്താന്‍ ശ്രമം; ഓണ്‍ലൈന്‍ വാഹനം വിളിച്ച് വന്ന മുന്‍ വിദ്യാര്‍ത്ഥി പിടിയില്‍

Kerala
  •  21 days ago
No Image

ഗ്യാസിന് 5000 രൂപ, പെട്രോൾ ലിറ്ററിന് 300; വിലക്കയറ്റം രൂക്ഷം; മണിപ്പൂരിൽ നാഗാ ഉപരോധം തുടരുന്നു; കുക്കി മേഖല പട്ടിണിയിൽ

Kerala
  •  21 days ago