കഞ്ചാവും നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍
കൊച്ചി: കൊച്ചിയില്‍ ഷാഡോ പൊലിസ് നടത്തിയ റെയ്ഡില്‍ 20 കിലോ കഞ്ചാവും 20 കിലോയോളം നിരോധിത പുകയില ഉല്പന്നങ്ങളുമായി രാജസ്ഥാന് സ്വദേശി ഉള്‍പ്പെടെ അഞ്ച്പേര്‍ പിടിയിലായി. 20 കിലോ നിരോധിത പുകയില ഉല്പന്നങ്ങളുമായി രാജസ്ഥാനിലെ ശിവാന സ്വദേശിയായ അശോക് മിശ്രമാലിനെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നും പിടികൂടി.
കോളജുകളുടേയും സ്കൂളുകളുടേയും സമീപത്തുള്ള കച്ചവടക്കാര്‍ക്ക് ഇയാള്‍ വളരെ വിദഗ്ധമായാണ് പുകയില ഉല്പന്നങ്ങള് എത്തിച്ചിരുന്നത്. കച്ചവടക്കാര്‍ക്കിടയില്‍ അശോക് ബായ് എന്നറിയപ്പെട്ടിരുന്ന ഇയാളെ പൊലിസ് കുറച്ചു നാളുകളായി നിരീക്ഷിച്ചുവരുകയായിരുന്നു. കൊച്ചി സിറ്റിയില്‍ വിദ്യാര്‍ഥികളെ ഇടനിലക്കാരായി വില്പനയ്ക്കായി ഉപയോഗിച്ചിരുന്ന ആലുവ സ്വദേശി ജിലു, ചങ്ങന്നൂര് ദിവ്യഭവനില്‍ ഡിബിന്‍ എന്നിവരെ 620 ഗ്രാം കഞ്ചാവുമായി എറണാകുളം റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നും ഷാഡോ സബ് ഇന്‍സ്പെക്ടര്‍ ഹണി കെ ദാസിന്റെ നേത്രത്വത്തിലുള്ള സംഘം പിടികൂടി. തുടര്‍ന്ന് നടന്ന റെയ്ഡില്‍ 100 ഗ്രാം ഗഞ്ചാവുമായി ആലുവ തുരുത്ത് സ്വദേശികളായ സഫ്വാന് ആല്‍ഫി എന്നിവര്‍ പിടിയിലായത്.
സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജി ജോര്‍ജിന്റെ നിര്‍ദേശാനുസരണമാണ് റെയ്ഡ് സംഘടിപ്പിച്ചത്. കടവന്ത്ര സബ് ഇന്‍സ്പെക്ടര്‍ എം.കെ സജീവ്, എറണാകുളം ടൗണ്‍ സൗത്ത് പൊലിസ് സബ്ഇന്‍സ്പെക്ടര്‍ ദ്വിജേഷ്, എറണാകുളം ടൗണ്‍ സെന്‍ട്രല്‍ സബ് ഇന്‍സ്പെക്ടര്‍ ജോസഫ് സാജന് എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. സിവില്‍ പൊലിസ് ഓഫിസര്‍മാരായ അഫ്സല്, ഹരിമോന്, സാനു ടി.ടി, ജയരാജ്, വിനോദ് സാനുമോന്, യൂസഫ്, രഞ്ജിത്ത്, വിശാല്‍, ഷാജിമോന്‍ എന്നിവര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."