HOME
DETAILS

എസ്.ഐക്കും പൊലിസുകാര്‍ക്കുമെതിരേ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  
backup
June 28, 2017 | 6:52 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ആലപ്പുഴ: സ്റ്റേഷന്‍ പരിധി ലംഘിച്ച് സ്വകാര്യവാഹനത്തിലെത്തി നിരപരാധിയെ മര്‍ദ്ദിച്ച് കസ്റ്റഡിയിലെടുത്ത അരൂര്‍ എസ്.ഐ  റ്റി.എസ് റെനീഷിനും അഞ്ച് പോലീസുകാര്‍ക്കുമെതിരെ പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
ഇതു കൂടാതെ വകുപ്പുതല നടപടികളും സ്വീകരിക്കണം. കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് ഉത്തരവ് നല്‍കിയത്. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം സ്വീകരിച്ച നടപടികള്‍ കമ്മീഷനെ രേഖാമൂലം അറിയിക്കണം.2016 നവംബറിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. എസ്.ഐയും പൊലിസുകാരും സുമയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സുമയെയും സഹോദരനെയും ഉപദ്രവിച്ച് സഹോദരന്റെ മകനെ അകാരണമായി വിലങ്ങ് വച്ച് കൊണ്ടുപോയെന്നാണ് പരാതി.
മനുഷ്യാവകാശ കമ്മീഷനിലെ അന്വേഷണ വിഭാഗം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ.റ്റി അനീഷ്‌ലാലിനെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷന്‍ ചുമതലപ്പെടുത്തിയിരുന്നു.  പരാതി സത്യമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പരാതിക്കാരിയുടെ സഹോദരീപുത്രന്‍ ജോമോന്‍ ജോസഫിനെ പാറശാല കൊറ്റാമത്തുള്ള വീട്ടില്‍ നിന്നുമാണ് അരൂര്‍ എസ്.ഐ റെനീഷും കണ്ടാലറിയാവുന്ന അഞ്ച് പൊലിസുകാരും യൂണിഫോം ധരിക്കാതെയും പേര് വെളിപ്പെടുത്താതെയുമെത്തി അറസ്റ്റ് ചെയ്തത്.
സ്വകാര്യ കാറിലാണ് എസ്.ഐയും സംഘവും സുമയുടെ വീട്ടിലെത്തിയത്. എസ്.ഐയും സംഘവും ജോമോനെ വാഹനത്തിലിട്ട് മര്‍ദ്ദിച്ചതായി കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തി.  ഇക്കാര്യം തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറും സ്ഥിരീകരിച്ചിട്ടുണ്ട്.  എസ്.ഐ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും ഒരു കുറ്റവും ചെയ്യാത്ത ജോമോനെ അതിക്രൂരമായി പീഡിപ്പിച്ചത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണം ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണം.
മര്‍ദ്ദനമേറ്റ ജോമോന്‍ നഷ്ടപരിഹാരത്തിനായി ആലപ്പുഴ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെയോ സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയെയോ സമീപിക്കണമെന്നും കമ്മീഷന്‍ ഉത്തരവായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; രണ്ടാം ഘട്ട പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു 

Kerala
  •  a month ago
No Image

ഖത്തറിലെ ബര്‍സാന്‍ വാതക പ്ലാന്റിലുണ്ടായ സ്‌ഫോടനം; അനുശോചനവും പിന്തുണയും അറിയിച്ച് സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

ദുബൈയിലെത്തുമ്പോൾ എത്തുമ്പോൾ കൈയിൽ വെറും 8 ദിർഹം, ഇന്ന് കോടികളുടെ ആസ്തി; ആലപ്പുഴക്കാരൻ ജമാലുദ്ദീന്റെ 60 വർഷത്തെ വിസ്മയ യാത്ര

uae
  •  a month ago
No Image

റോഡിലെ കുഴികളും വിള്ളലുകളും കണ്ടെത്താൻ എഐയും ലേസർ സാങ്കേതിവിദ്യയും; ദുബൈയിൽ 17 കിലോമീറ്റർ റോഡ് ശൃംഖല പുതുക്കിപ്പണിതു

uae
  •  a month ago
No Image

15ാം വയസില്‍ ഡെലിവറി ബോയ്, പഠനം ഉപേക്ഷിച്ച് ബിസിനസ് തുടങ്ങി, ക്രെഡ് സ്ഥാപകന്‍ ഇനി വാട്‌സ്അപ്പിന്റെ തലപ്പത്ത്; ആരാണ് കുനാല്‍ ഷാ? 

Tech
  •  a month ago
No Image

ഈ വേനൽക്കാലത്ത് ജിം ഫീസില്ല; ദുബൈയിൽ അത്യാധുനിക സൗജന്യ ഇൻഡോർ ഫിറ്റ്‌നസ് കേന്ദ്രം തുറന്നു

uae
  •  a month ago
No Image

കുടിവെള്ള ടാങ്കില്‍ പഴുതാരയെ കണ്ടെത്തി; വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സോഡ ഫാക്ടറി പൂട്ടിച്ചു 

Kerala
  •  a month ago
No Image

ദുബൈയിലെ പ്രവാസികൾക്ക് വൻ ആശ്വാസം: വാടക ഇനി മാസം തോറും അടയ്ക്കാം; 'ഫ്ലെക്സി റെന്റ്' പദ്ധതിയുമായി ഡിഎൽഡി

uae
  •  a month ago
No Image

ഡി.എച്ച്.എസ് സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഡോ റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

പാലക്കാട് കെഎസ്ആര്‍ടിസി ബസ് മോഷണക്കേസ്; പ്രതി പിടിയില്‍

Kerala
  •  a month ago