പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചെയര്‍മാനാകാന്‍ ഇനി പ്രായപരിധി ബാധകമല്ല
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചെയര്‍മാന്‍മാരായിരിക്കാനുള്ള പ്രായപരിധി എടുത്തുകളഞ്ഞ് സര്‍ക്കാരിന്റെ ഉത്തരവ്. ഇതോടെ എത്ര വയസുവരെ വേണമെങ്കിലും ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ചെയര്‍മാനായി ഒരാള്‍ക്ക് തുടരാമെന്ന സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2015 മേയിലാണ് ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ക്കുമുള്ള പ്രായപരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത്.
കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാരുടെ പ്രായപരിധി 75 വയസായും മാനേജിങ് ഡയറക്ടര്‍മാരുടെ പ്രായപരിധി 65 വയസായും നിജപ്പെടുത്തുകയായിരുന്നു. ഇതാണ് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്.
ചെയര്‍മാന്‍മാരുടെ ഉയര്‍ന്ന പ്രായം 75 വയസായി നിജപ്പെടുത്തിയതു കാരണം അര്‍ഹതയും പ്രാവീണ്യവുമുള്ള പലരേയും ഒഴിവാക്കേണ്ടുന്ന സാഹചര്യമുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നു.
മാത്രമല്ല 2013ലെ കമ്പനീസ് ആക്ടില്‍ ചെയര്‍മാന്‍മാരുടെ ഉയര്‍ന്ന പ്രായപരിധി നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന കാരണവും പുതിയ തീരുമാനത്തിനുള്ള അടിസ്ഥാനമായി പറയുന്നുണ്ട്.
സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാരുടെ ഉര്‍ന്ന പ്രായപരിധി 75 വയസായി നിശ്ചയിച്ചുകൊണ്ടുള്ള പഴയ ഉത്തരവ് റദ്ദാക്കിയത്.
ഇതോടെ 75 വയസിനു മുകളിലുള്ളവര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍മാരാകാന്‍ കഴിയും.
മാനേജിങ് ഡയറക്ടര്‍മാരുടെ പ്രായപരിധി 65 വയസായിതന്നെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."