അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഇന്സ്പെക്ഷന് ബംഗ്ലാവ് ഇനി കോടതിയാകും
അഗളി: അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് നീതിക്കായി കോടതി സമീപിക്കാന്‍ ചുരമിറങ്ങണ്ട. അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിയിലെ ഇന്സ്പെക്ഷന് ബംഗ്ലാവ് ഇനി കോടതിയാകും. അട്ടപ്പാടിക്കാരുടെ നീണ്ടക്കാലത്തെ ആവശ്യമായിരുന്നു കോടതി.
കോടതിയിലെ ആവശ്യങ്ങള്‍ക്കായി ഊരുകളില്‍ നിന്നും കിലോമീറ്ററുകള്‍ കാല്‍നടയായി എത്തി ചുരമിറങ്ങാന്‍ ബസിനെ ആശ്രയിച്ച് കോടതിയില്‍ എത്തണമായിരുന്നു. ഹൈകോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിക്കായി സ്ഥലം കണ്ടെത്താന്‍ ശ്രമം ആരംഭിച്ചത്. കോടതിക്ക് ആവശ്യമായ 14 തസ്തികള്‍ സ്യഷ്ടിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
വ്യാപകമായി ആദിവാസി ഭൂമികള്‍ തട്ടിയെടുത്തത് മുന്‍ കാലങ്ങള്‍ അട്ടപ്പാടി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കാറ്റാടി പാടത്തിന്റെ പേരില്‍ ഭൂമി അന്യാധിനപ്പെട്ടു എന്നതിന്റെ പേരില്‍ ആദിവാസികളുടെ കേസുകള്‍ ഇപ്പോഴും പലകോടതികളിലായി നിലനില്ക്കുന്നു. സ്വകാര്യ വ്യക്തികളും വ്യാപകമായി ഭൂമി തട്ടിയെടുത്തതായ കേസുകളും നിലവിലുണ്ട്. അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിയുടെ കെട്ടിടങ്ങള്‍ ഉപയോഗ ശ്യൂനമായതു കൊണ്ട് കെട്ടിടങ്ങളെല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്. പദ്ധതിക്കായി നിര്‍മ്മിച്ച കെട്ടിടങ്ങളിലാണ് ഐ.എച്ച്. ആര്‍ഡി. കോളജ് പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം കാലി തൊഴുത്തായി മാറിയിട്ടുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."