ഉത്തരേന്ത്യന്‍ മുസ്ലിം നവോത്ഥാനത്തിന് ഫലപ്രദം കേരള മോഡല്‍: സി.കെ സുബൈര്‍
റിയാദ്: ഉത്തരേന്ത്യന്‍ മുസ്ലിം നവോത്ഥാനത്തിന് കേരളമോഡലാണ് ഫലപ്രദമെന്ന് മുസ്ലിം യൂത്ത്ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍ അഭിപ്രായപ്പെട്ടു.റിയാദ് ക്രിയേറ്റീവ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബത്ഹ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
'ഒരു ഇന്ത്യന്‍ മുസ്ലിമിന്റെ സമകാലിക ചിന്തകള്‍' എന്ന ശീര്‍ഷകത്തില്‍ നടന്ന സെമിനാര്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു.
ആര്.ഐ.സി.സി കണ്‍വീനര്‍ എഞ്ചി.ഉമര്‍ ശരീഫ് ആമുഖ പ്രഭാഷണം നടത്തി. റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്മാന് അഡ്വ.പി.കെ.ഹബീബ് റഹ്മാന് മോഡറേറ്ററായിരുന്നു. ആര്.ഐ.സി.സി സോഷ്യല്‍ സര്‍വീസ് കണ്‍വീനര്‍ ശബീബ് കരുവള്ളി, ബത്ഹ ഇസ്ലാഹീ സെന്റര്‍ പ്രസിഡണ്ട് ബഷീര്‍ കുപ്പോടന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മീഡിയാ വിംഗ് ചെയര്മാന് നബീല്‍ പയ്യോളി, ഉബൈദ് തച്ചമ്പാറ, അശ്റഫ് രാമനാട്ടുകര എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്യം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."