കാണാതായ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍: ഭാര്യയും കാമുകനും സംസ്ഥാനം വിട്ടു, തിരച്ചില്‍ ഊര്‍ജിതം
ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍പാറയില്‍ ദുരൂഹസാഹചരത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പുത്തടിയിലെ വീടിന് സമീപത്തെ മഷ്റൂം ഹട്ട് എന്ന റിസോര്‍ട്ടിന്റെ ഭൂമിയില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
ശാന്തന്‍പാറ പുത്തടി മുല്ലുര്‍ വീട്ടില്‍ റിജോഷാണ് (31) മരിച്ചത്. സംഭവത്തില്‍ റിജോഷിന്റെ ഭാര്യ ലിജിക്കും(31)ഫാമിലെ മാനേജര്‍ തൃശൂര്‍ സ്വദേശി വസിം (31) പങ്കുണ്ടെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പൊലീസിന്റെ സംശയവും ഇതുതന്നെയാണ്. ഈ മാസം നാലു മുതല്‍ ഇവര്‍ ഒളിവിലാണ്. കൊലപാതകം നടത്തി കുഴിച്ചിട്ട ശേഷം ഇവര്‍ സംസ്ഥാനം വിട്ടതായാണ് സൂചന. കൊല്ലപ്പെട്ട യുവാവിന്റെ വീട്ടുകാര്‍ ശാന്തന്‍പാറ പൊലിസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒളിവില്‍ പോയ ലിജിക്കും വസീമിനുംവേണ്ടി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."