നിയമസഭക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകന്റെ മുഖത്തടിച്ച് പൊലിസുകാരിയുടെ ആക്രോശം
തിരുവനന്തപുരം: തലസ്ഥാനത്ത് നിയമസഭക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകന്റെ മുഖത്തടിച്ച് പൊലിസുകാരിയുടെ ആക്രോശം. നട്ടാല്‍ മുളയ്ക്കുന്ന തെറിവിളിച്ചാണ് പിണറായിയുടെ പൊലിസുകാരി സര്‍ക്കാറിനോടുള്ള കൂറുകാണിക്കുന്നത്. ആക്രണണത്തിന് ഇരയായതാകട്ടെ ജയ്ഹിന്ദ് ടി.വിയുടെ ക്യാമറമാനാണ്. നിയമസഭയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയായിരുന്നു കയേറ്റമുണ്ടായത്. വാഹനം മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട പൊലിസുകാരി ഒരു പ്രകോപനവുമില്ലാതെ ക്യാമറാമാന്‍ വിപിന്റെ മുഖത്ത് അടിച്ചു. പിന്നീട് ക്യാമറ പിടിച്ചുവാങ്ങി നശിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പറഞ്ഞാല്‍ അറയ്ക്കുന്ന തെറിയാണ് ഇവര്‍ മാധ്യമപ്രവര്‍ത്തകനെ വിളിക്കുന്നത്. എന്നാല്‍ സംയമനത്തോടെയാണ് മാധ്യമപ്രവര്‍ത്തകന്‍ പെരുമാറിയത്.
ഒപ്പമുള്ളവര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചിട്ടും പൊലിസുകാരിയുടെ ദാര്‍ഷ്ട്യവും കലിയുമടങ്ങിയില്ല. സംഭവത്തില്‍ പ്രതിപക്ഷനേതാവും കേരള പത്രപ്രവര്‍ത്തക യൂനിയനും മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പുറമെ പൊലിസിലും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."