ശബരിമല വിഷയം; കെ.എസ്.ആര്.ടി.സി ബസിന്റെ ചില്ലുതകര്‍ത്ത യുവാക്കള്‍ റിമാന്‍ഡില്‍
പള്ളിക്കല്‍: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമത്തില്‍ കെ.എസ്.ആര്.ടി.സി ബസിന്റെ ചില്ല് എറിഞ്ഞുതകര്‍ത്ത കേസില്‍ തേഞ്ഞിപ്പലം പൊലിസ് കോടതിയില്‍ ഹാജരാക്കിയ മൂന്ന് യുവാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. പള്ളിക്കല്‍ മേലേരി പുറായ കൃഷ്ണന്‍കുട്ടിയുടെ മകന് ഷിജേഷ് (31), കൂനോര്മാട് ചെമ്മിനിപറമ്പ് രാമന്റെ മകന് ഒ.കെ ബാബു (43), എ.ആര് നഗര്‍ പുകയൂര്‍ കുന്നത്ത് ഒളകര തെരുവത്ത് അയ്യപ്പന്റെ മകന് മനോജ് (36) എന്നിവരാണ് റിമാന്‍ഡിലായത്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഇവര്‍ക്കെതിരേ പൊലിസ് കേസെടുത്തത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി, കാക്കഞ്ചേരി എന്നീ സ്ഥലങ്ങളില്‍ വച്ച് അര്‍ധരാത്രിയിലാണ് യുവാക്കള്‍ കെ.എസ്.ആര്.ടി.സി ബസുകളുടെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തത്.
കൂടാതെ അര്‍ധരാത്രിയില്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ച 16 പേര്‍ക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."