ഡോക്ടര്‍മാരുടെ സേവനം സമൂഹ നന്മയ്ക്കായി ഉപയോഗിക്കണം: കെ.കെ ശൈലജ
കോഴിക്കോട്: ഡോക്ടര്‍മാരുടെ സേവനം സമൂഹ നന്മക്കായി ഉപയോഗിക്കണമെന്ന് മന്ത്രി കെ.കെ ശൈലജ. ഇന്ത്യന്‍ സൈക്യാട്രി സൊസൈറ്റി കേരള ഘടകത്തിന്റെ വാര്‍ഷിക സമ്മേളനം ഹോട്ടല്‍ താജ് ഗേറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ആരോഗ്യമുള്ള ശരീരവും മനസുമുള്ള വ്യക്തിക്കു മാത്രമേ ആരോഗ്യമുള്ള സമൂഹം നിര്‍മിക്കാനാവൂ. വ്യക്തികള്‍ അവരുടെ മാത്രം പ്രശ്‌നങ്ങളില്‍ അഭിരമിച്ചാല്‍ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവില്ല. സമൂഹം ആവശ്യപ്പെടുന്ന മേഖലകളില്‍ അവരുടെ സേവനം ഉപയോഗപ്പെടുത്തണം. പഴയ കാലത്തെ അശാസ്ത്രീയ ചിന്തകളെ മടക്കിക്കൊണ്ടുവരാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ട്. സമൂഹത്തെ പിറകോട്ട് നയിക്കുന്ന ഇത്തരം ചിന്തകളില്‍ നിന്ന് മുക്തി നേടണം. പുതുതലമുറയെ അന്ധവിശ്വാസങ്ങളുടെ തടവറയിലേക്ക് നയിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഡോ. എന്‍.ഡി മോഹന്‍ അധ്യക്ഷനായി. ഡോ. വി.വി മേഹന ചന്ദ്രനെ ചടങ്ങില്‍ ഡോ. ജെയിംസ് ടി ആന്റണി ആദരിച്ചു. ഇ- സുവനീര്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രകാശനം ചെയ്തു. ഡോ. കെ.പി ജയപ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. സാബു റഹ്മാന്‍, ഡോ. റോയ് അബ്രഹാം കള്ളിവയലില്‍, ഡോ. എന്‍. ദിനേശ് സംസാരിച്ചു. ഡോ. കെ. ശിവരാമകൃഷ്ണന്‍ സ്വാഗതവും ഡോ. എസ്. മോഹന്‍ സുന്ദരം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."