കുടുംബ സംഗമവും ഈദ് സൗഹൃദ സദസും
അരീക്കോട്: കിഴുപറമ്പ് കുനിയില്‍ പ്രവാസി കൂട്ടായ്മയായ കിയ ഖത്തറിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും ഈദ് സൗഹൃദ സദസും കുനിയില്‍ അല്‍ അന്വാര് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു.
അലി ഷാകിര്‍ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി. ചെയര്മാന് വി.പി ബഷീര്‍ അധ്യക്ഷനായി. സന്നദ്ധ പ്രവര്‍ത്തകരായ കെ.എം മുഹമ്മദലി മാസ്റ്റര്‍, കെ.ടി അബ്ദുലായി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. റിയാദ് കിയ സെക്രട്ടറി എം.കെ മുനീര്‍ ധീരത പുരസ്കാരം ഏറ്റുവാങ്ങി. മശ്ഹൂര്‍ തിരുത്തിയാട്, സംസ്കൃത സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗം കെ.എ നാസര്‍, ഗഫൂര്‍ കുറുമാടന്‍, കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി റൈഹാന ബേബി, അരീക്കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഡബ്ലിയു അബ്ദുറഹ്മാന്, നജീബ് കാരങ്ങാടന്‍, കെ.വി മുനീര്‍, ഇ.കെ ഗോപാലകൃഷ്ണന്, ഇഖ്ബാല്‍ മുണ്ടശ്ശേരി, ബഷീര്‍ അന്‍വാരി, പി.കെ സിദീഖ്, പി.പി മുഹമ്മദ് ലയിസ്, പി.പി ജൗഹര്‍, വി അബു, ഷൗക്കത്ത് പിച്ചമണ്ണില്‍, എന്‍.ടി ഹമീദലി, കെ മുഹമ്മദ് അന്‍വാരി, വി.പി ശിഹാബുദ്ധീന്‍ അന്‍വാരി, പി.കെ അബ്ദുറഹ്മാന്, പി.പി മുഹമ്മദ് അസ്ലം, പി.സി ഷാജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇശല്‍ വിരുന്നും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."