HOME
DETAILS
MAL
പനി പടരുന്നു; ഷാരത്ത്കുന്ന് കോളനിയില്‍ ശുചീകരണം നടത്തി
backup
June 28 2017 | 20:06 PM
വണ്ടൂര്‍: വൈറല്‍ പനിയും ഡെങ്കിയും പടര്‍ന്ന് പിടിക്കുന്ന തിരുവാലി ഷാരത്ത്കുന്ന് കോളനിയില്‍ നാട്ടുകാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തിരുവാലി ഇ.എം.എസ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് മഴക്കാല ശുചീകരണം നടത്തിയത്. പനി പടര്‍ന്ന് പിടിക്കുന്ന കോളനിയില്‍ ഇതുവരെ ഏഴോളം പേര്‍ക്ക് ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എഴുപത്തഞ്ചോളം കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന കോളനി പരിസരം വൃത്തിഹീനമായാണ് കിടന്നിരുന്നത്. രോഗങ്ങള്‍ പരത്തുന്ന കൊതുകുകള്‍ വളരുന്ന സാഹചര്യങ്ങള്‍ കോളനിയില്‍ ഒട്ടേറെയുണ്ട്.
ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പത്ത് സ്ക്വാഡുകളായി തിരിഞ്ഞ് കോളനിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ശശികുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."