HOME
DETAILS

മാവോയിസ്റ്റുകളെ വിളിച്ചുവരുത്തി കൊലപ്പെടുത്തി: ശിവാനി

  
backup
November 07 2019 | 19:11 PM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

 

പാലക്കാട്: അട്ടപ്പാടി താവളം മേലെ മഞ്ചക്കണ്ടിയൂരില്‍ നാല് മാവോവാദികളെ പൊലിസ് വിളിച്ചുവരുത്തി വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് തായ്ക്കുല സംഘം വൈസ് പ്രസിഡന്റ് കെ. ശിവാനി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നേരത്തെ ഉണ്ടായിരുന്ന അഗളി എ.എസ്.പി നവനീത് ശര്‍മ ആദിവാസി ഇടനിലക്കാരെ ഉപയോഗിച്ച് മാവോവാദികളുമായി രണ്ടുമാസം മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഉപാധികളോടെ കീഴടങ്ങാന്‍ തയാറാവുകയും ചെയ്ത ഇവരെയാണ് തണ്ടര്‍ബോള്‍ട്ട് വ്യാജ ഏറ്റുമുട്ടലുണ്ടാക്കി കൊലപ്പെടുത്തിയതെന്നും ശിവാനി പറഞ്ഞു.
മരിച്ച നാലുപേരില്‍ ഒരാളെ മാത്രമാണ് ആദിവാസി ഊരുകളില്‍ കണ്ടിട്ടില്ലാത്തത്. ബാക്കിയുള്ള മൂന്നുപേരും ആദിവാസി ഊരുകളില്‍ എത്തി ഭക്ഷണവും, വസ്ത്രങ്ങളും ആവശ്യപ്പെടുകയും ആദിവാസികളുമായി സ്‌നേഹബന്ധം പുലര്‍ത്തുകയും ചെയ്തവരായിരുന്നു.
ഒരിക്കലും ഇവര്‍ ആദിവാസികളെ പ്രയാസപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇടവാണിയൂരില്‍ മൂന്നുമാസം മുന്‍പ് എത്തിയ മാവോയിസ്റ്റ് സംഘവും തണ്ടര്‍ ബോള്‍ട്ടും മുഖാമുഖം കണ്ടിരുന്നെങ്കിലും സംഘര്‍ഷമോ വെടിവയ്‌പ്പോ ഉണ്ടായിരുന്നില്ല.
മാധ്യമപ്രവര്‍ത്തകനെയടക്കം ഉപയോഗിച്ച് സ്‌പെഷല്‍ ബ്രാഞ്ച് പൊലിസ് മാവോയിസ്റ്റുകളുമായി സംസാരിച്ച് കീഴടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചതിനാലാണ് അന്ന് വെടിവയ്പ്പും മറ്റും ഉണ്ടാകാതിരുന്നത്. സ്‌പെഷല്‍ ബ്രാഞ്ചിലെ ചില പൊലിസുകാര്‍ ഇടനിലക്കാരായിനിന്നാണ് കീഴടങ്ങാനുള്ള പദ്ധതികള്‍ തയാറാക്കിയിരുന്നത്. അന്നത്തെ എ.എസ്.പിയുടെ സഹായവും പൊലിസിന് കിട്ടിയിരുന്നു.
ഇതിനിടയിലാണ് എ.എസ്.പിയെ അഗളിയില്‍നിന്നും മാറ്റിയത്. ഇപ്പോള്‍ കീഴടങ്ങാനെന്ന വ്യാജേന അവരെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം തുറന്നുപറഞ്ഞ ചില ആദിവാസികളെയും മാവോവാദികളായി ചിത്രീകരിച്ചു പൊലിസ് അറസ്റ്റ് ചെയ്യാന്‍ നീക്കംനടത്തുന്നതായും അവര്‍ പറഞ്ഞു. തായ്ക്കുല സംഘം പ്രവര്‍ത്തക കെ. ശിവകാമിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago