വാഴക്കാട് പഞ്ചായത്ത് ജൂലൈ അഞ്ചിന് ശുചിത്വ ഹര്‍ത്താല്‍ നടത്തും
എടവണ്ണപ്പാറ: പകര്‍ച്ചവ്യാധി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനായി വാഴക്കാട് പഞ്ചായത്ത് ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിക്കുന്നു. പഞ്ചായത്തിലെ 19 വാര്‍ഡുകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഇതിന്റെ ഭാഗമായി രാവിലെ ഒന്‍പത് മുതല്‍ 11 വരെ ശുചിത്വഹര്‍ത്താല്‍ ആചരിക്കും.
വാര്‍ഡ്തല കേന്ദ്രത്തില്‍ ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ്‌കേന്ദ്രത്തിലെ മോണിറ്ററിങ് കമ്മിറ്റി നിയന്ത്രിക്കും. വാഴക്കാട് പഞ്ചായത്തില്‍ ഡെങ്കിപ്പനി, ഡിഫ്്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് മുന്‍കൈയ്യെടുത്തിട്ടുള്ളത്. ഫോഗിങ്, പ്രതിരോധപ്രവര്‍ത്തനങ്ങളടങ്ങിയ ലഘുലേഖ വിതരണം, ആരോഗ്യ-ആശ പ്രവര്‍ത്തകര്‍ മുഖേന വീടുകളില്‍ വിതരണം ചെയ്തുവരികയാണ്. ഹോമിയോ പ്രതിരോധഗുളികള്‍ വാര്‍ഡ് തലത്തില്‍ വിതരണം ചെയ്തുവരുന്നു. യോഗം പഞ്ചായത്ത് പ്രസിഡന്റ് എം ഹാജറുമ്മ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജൈസല്‍എളമരം അധ്യക്ഷനായി. കൃഷ്ണദാസ് ക്ലാസിന് നേതൃത്വം നല്‍കി. ആയുര്‍വേദ-ഹോമിയോ ഡോക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്്‌പെക്ടര്‍മാര്‍, ശുചിത്വകമ്മിറ്റി അംഗങ്ങള്‍, മുന്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ മത-സംഘടന, യുവജനസംഘടന പ്രതിനിധികള്‍, വ്യാപാരി വ്യവസായി-ബില്‍ഡിംഗ് സംഘടന പ്രതിനിധികള്‍, അങ്കണവാടി, ആശ, കുടുംബശ്രീ,തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പ്രാഥമികാരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍, യുവജനക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."