HOME
DETAILS
MAL
ജി.എസ്.ടി ബോധവല്‍ക്കരണ വാഹനപ്രചാരണം തുടങ്ങി
backup
June 28 2017 | 21:06 PM
മലപ്പുറം: ജൂലൈ ഒന്നു മുതല്‍ ജി.എസ്.ടി നിലവില്‍വരുന്നതിനു മുന്നോടിയായി പൊതുജനങ്ങളെയും വ്യാപാരികളെയും ബോധവല്‍ക്കരിക്കുന്നതിനായി വാഹനപ്രചാരണം തുടങ്ങി. സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണര്‍ കെ. സുനില്‍ കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ഇന്നും നാളെയും ജില്ലയിലെ പ്രധാനപ്പെട്ട നൂറോളം കേന്ദ്രങ്ങളില്‍ ജി.എസ്.ടിയെ പരിചയപ്പെടുന്ന ചോദ്യോത്തര രീതിയിലുള്ള ഓഡിയോ പരിപാടി അവതരിപ്പിക്കും.
2005-06 മുതല്‍ 2010-11 വരെയുള്ള നികുതി കുടിശ്ശികയടച്ച് പലിശ മുഴുവനും പിഴയുടെ 70 ശതമാനവും ഇളവ് ലഭിക്കുന്ന ആംനസറ്റി സ്കീമിനെക്കുറിച്ചും വിശദീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."