ഡെങ്കിപ്പനിക്ക് മരുന്ന് കണ്ടുപിടിച്ചതായി പ്രചാരണം; ആയുര്‍വേദ ഡോക്ടര്‍ക്ക് നോട്ടീസ്
എടപ്പാള്‍: ഡെങ്കിപ്പനിക്കു മരുന്ന് കണ്ടുപിടിച്ചെന്നും നിരവധിപേരെ ചികിത്സിച്ചു സുഖപ്പെടുത്തിയെന്നും സമൂഹമാധ്യമങ്ങളില്‍ വന്ന സന്ദേശത്തില്‍ രേഖപ്പെടുത്തിയ ഡോക്ടര്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്കി.
എടപ്പാള്‍-തൃശൂര്‍ റോഡില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ക്കാണ് വട്ടംകുളം പ്രാഥമികാരോഗ്യകേന്ദ്രം മേധാവി നോട്ടീസ് നല്‍കിയത്.
താന്‍ കണ്ടുപിടിച്ച ആയുര്‍വേദ മരുന്നുപയോഗിച്ചു രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കുകയും നിരവധിപേരുടെ ഡെങ്കിപ്പനി ഭേദപ്പെടുത്തുകയും ചെയ്തെന്നായിരുന്നു ഇദ്ദേഹത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നത്.
പകര്‍ച്ചാസ്വഭാവമുള്ള രോഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഹെല്‍ത്ത് ഓഫിസറെ അറിയിക്കണമെന്ന മദ്രാസ് പൊതുജനാരോഗ്യനിയമം ലംഘിച്ചതിനു നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാണ് നോട്ടീസിലുള്ളത്.
സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെങ്കില്‍ അതറിയിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടിയെടുക്കുമെന്നും നോട്ടീസില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."