ബാബരി: വിധി എന്തുതന്നെ ആയാലും ആരുടേയും ജയമോ പരാജയമോ അല്ല- പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബാബരി കേസ് വിധി പറയാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ സമചിത്തത പാലിക്കണമെന്ന് വീണ്ടും ഉണര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി എന്തു തന്നെയായാലും ശാന്തത കൈവിടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിധിയെ ആരുടേയും ജയപരാജമായി കാണരുതെന്നും അദ്ദേഹം ഉണര്‍ത്തി.
'ബാബരി വിധി സുപ്രിം കോടതി ശനിയാഴ്ച പുറപ്പെടുവിക്കും. കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടര്‍ച്ചയായി കേസില്‍ വാദം കേള്‍ക്കുകയായിരുന്നു. രാജ്യം മുഴുവന്‍ വിധി അറിയാന്‍ ആകാംക്ഷാഭരിതരാണ്. വാദം കേള്‍ക്കുമ്പോള്‍ രാജ്യം മുഴുവന്‍ പ്രശംസനീയമായ രീതിയില്‍ ഐക്യംവുമ സമാധാനവും കാത്തു സൂക്ഷിച്ചിട്ടുണ്ട്. വിധി വന്ന ശേഷവും ഇത് തുടരേണ്ടതുണ്ട്. വിധി എന്തു തന്നെയായാലും ആരുടെയും ജയമോ പരാജയമോ ആയി കാണരുത്. രാജ്യത്തിന്റെ ഐക്യം, സമാധാനം, സൗഹാര്‍ദ്ദം എല്ലാം ശക്തിപ്പെടുത്തുന്നതിനാണ് നാം മുന്‍ഗണന നല്‍കേണ്ടതെന്ന് ഒരിക്കല്‍ കൂടി അപേക്ഷിക്കുന്നു' കഴിഞ്ഞ ദിവസം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് അധ്യക്ഷനായ അഞ്ചംഗം ബെഞ്ചാണ് വിധി പറയുക. ഇന്ന് കോടതിക്ക് അവധിദിനമായിട്ടും അയോധ്യ കേസില്‍ വിധി പറയാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. 40 ദിവസം നീണ്ട തുടര്‍വാദത്തിന് ശേഷമാണ് വിധി പ്രഖ്യാപനം.
2010ല്‍ ഈ ഭൂമിയെ അലഹബാദ് ഹൈക്കോടതി മൂന്നായി വിഭജിച്ചിരുന്നു. 2011 മെയില്‍ കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് കക്ഷികള്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."