കോടതിവിധി അംഗീകരിക്കാത്തവരെ ഇന്ത്യന്‍ പൗരന്‍മാരായി കണക്കാക്കാനാവില്ല: കെമാല്‍പാഷ
കൊച്ചി: ശബരിമല വിഷയത്തിലെ സുപ്രിംകോടതി വിധി അംഗീകരിക്കാത്തവരെ ഇന്ത്യന്‍ പൗരന്‍മാരായി കണക്കാക്കാന്‍ കഴിയില്ലെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാല്‍പാഷ. മാനുഷരൊന്ന് കള്‍ച്ചറള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രിംകോടതി വിധിയെ അംഗീകരിക്കാത്തവര്‍ ഭരണഘടനയെ തള്ളിപ്പറയുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ സ്വകാര്യ അഹങ്കാരവും മതേതരത്വത്തിന്റെ മുഖവുമായിരുന്ന ശബരിമല ഇന്ന് കലുഷിതമാണ്. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാകുന്നില്ല. മതമെന്നത് ആചാരങ്ങളല്ല. ധാര്‍മിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് മതങ്ങള്‍ നിലനില്‍ക്കുന്നത്. എന്നാല്‍, ചില പ്രത്യേക രാഷ്ട്രീയപാര്‍ട്ടികള്‍ മതങ്ങളെ അധികാരത്തിലെത്തുന്നതിനുള്ള ഏണിപ്പടിയായി ഉപയോഗിക്കുകയാണ്. ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങള്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പുവരുത്തുകയെന്നതാണ് അധികാരത്തിലിരിക്കുന്നവരുടെ കടമ. തുല്യതക്കുവേണ്ടി സമരം ചെയ്യേണ്ട അവസ്ഥയാണ് ഇന്നുള്ളത്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ 73 ശതമാനവും ശതകോടീശ്വരന്മാരുടെ കൈയിലാണ്. ഈ സാഹചര്യങ്ങളെ ചോദ്യംചെയ്യേണ്ടത് സാംസ്‌കാരിക നായകന്മാരും എഴുത്തുകാരുമാണ്. നിര്‍ഭാഗ്യവശാല്‍ ഭരണകൂടത്തിനെതിരേ ശബ്ദിക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കുന്നതിനാല്‍ പ്രതികരിക്കാനാവാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."