HOME
DETAILS
MAL
ബാബരി മസ്ജിദ് വിധി: ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി
backup
November 09 2019 | 12:11 PM
ന്യൂഡല്‍ഹി: അയോധ്യാ കേസില്‍ സുപ്രിം കോടതി വിധി പുറപ്പെടുവിച്ച ഈ ദിവസം ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ചരിത്ര ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിധിയെത്തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. രാജ്യത്തോട് സമാധാനത്തിന് ആഹ്വാനം ചെയ്യാനും മോദി മറന്നില്ല. ഇന്ത്യന്‍ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണിതെന്നും നമ്മളെഴുതിയത് പുതിയ ചരിത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു ദശാബ്ദം നീണ്ടുനിന്ന തര്‍ക്കം ഇതോടെ അവസാനിച്ചു. ജുഡീഷ്യറിയുടെ സുതാര്യത നമ്മള് ഊട്ടിയുറപ്പിച്ചു. വിധിയെ രാജ്യം മുഴുവന്‍ സ്വീകരിച്ചതായും പ്രധാനമമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."