HOME
DETAILS
MAL
രാമക്ഷേത്രത്തിന്റെ പേറ്റന്റ് ബി.ജെ.പിക്കല്ല; നിര്‍മാണത്തിന് എല്ലാ പാര്‍ട്ടികളും മുന്നിട്ടിറങ്ങണം - ഉമാ ഭാരതി
backup
November 26 2018 | 08:11 AM
ലഖ്നോ: രാമക്ഷേത്ര നിര്‍മാണത്തിനായി ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. രാമക്ഷേത്ര നിര്‍മാണത്തിനായി എസ്.പി, ബി.എസ്.പി, അകാലിദള്‍, ഉവൈസി, അസം ഖാന് തുടങ്ങി എല്ലാവരും രംഗത്തിറങ്ങണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. രാമമന്ദിരം ബി.ജെ.പിയുടെ മാത്രം കുത്തകയല്ലെന്നും അതെല്ലാവരുടേതുമാണെന്നും ഉമാ ഭാരതി വ്യക്തമാക്കി.
ക്ഷേത്ര നിര്‍മാണത്തില്‍ അന്തിമ പോരാട്ടം പ്രഖ്യാപിച്ച് വ്ശ്വ ഹിന്ദു പരിഷത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ക്ഷേത്ര നിര്‍മാണം വൈകിയാല്‍ ബി.ജെ.പി ഇനി അധികാരത്തിലേറില്ലെന്ന മുന്നറിയിപ്പുമായി ശിവസേനയും രംഗത്തെത്തിിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."