ധനരാജ് വധം: ഗൂഢാലോചനയ്ക്ക് കേസെടുത്ത നടപടി സ്വാഗതാര്‍ഹമെന്ന് സി.പി.എം
കണ്ണൂര്‍: ധനരാജ് വധക്കേസില്‍ ആര്‍.എസ്.എസ് നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഗൂഢാലോചനയ്ക്ക് കേസെടുത്ത പൊലിസ് നടപടി സ്വാഗതാര്‍ഹമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ധനരാജ് കൊലപാതകം ആസൂത്രണം ചെയ്ത ആര്‍.എസ്.എസ് നേതാക്കളുള്‍പ്പെടെ അഞ്ചു പേരുടെ പട്ടികയാണ് ഗൂഢാലോചനകുറ്റം ചുമത്തി കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഗൂഢാലോചനയില്‍ തിരുവനന്തപുരം സ്വദേശിയായ ആര്‍.എസ്.എസ് പ്രചാരകനുള്‍പ്പെട്ടതായി പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ചെറുവത്തൂര്‍ സ്വദേശിയായ മറ്റൊരു നേതാവ് ഇതില്‍ പങ്കെടുത്തിട്ടുണ്ട്. അക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് മറ്റ് ജില്ലകളില്‍ നിന്ന് വരുന്ന ഇത്തരം നേതാക്കളാണ്. മറ്റ് ജില്ലകളില്‍ നിന്ന് വന്ന് ഇങ്ങനെ രഹസ്യ പ്രവര്‍ത്തനം നടത്തുന്നവരെക്കുറിച്ച് പൊലിസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കണമെന്നും പി.ജയരാജന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."