HOME
DETAILS
MAL
തിയേറ്ററിലെ അക്രമം: പൊലിസ് അന്വേഷണമാരംഭിച്ചു
backup
July 27 2017 | 21:07 PM
കണ്ണൂര്‍: നഗരത്തിലെ പി.വി.എസ് ഫിലിംസിറ്റിയില്‍ അക്രമം നടത്തിയ സംഘത്തിനായി പൊലിസ് അന്വേഷണം ശക്തമാക്കി.
മാനേജരെയും ജീവനക്കാരെയും കൈയേറ്റം ചെയ്ത നാലംഗസംഘത്തെയാണ് പൊലിസ് തെരയുന്നത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിവരെ സിനിമ കാണാനെത്തിയ യുവാക്കള്‍ നൂറ്റമ്പതു രൂപ ടിക്കറ്റില്‍ നിന്നും മുന്നൂറുരൂപ ടിക്കറ്റില്‍ വന്നിരിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത മാനേജരെയും ജീവനക്കാരെയും മര്‍ദിച്ചു. ഇതിനിടെ കൗണ്ടറില്‍ നിന്നും 6500 രൂപ കവര്‍ന്നതായും പറയുന്നു. ജീവനക്കാരിലൊരാള്‍ പകര്‍ത്തിയ അക്രമികളുടെ മൊബൈല്‍ ചിത്രം ടൗണ്‍ പൊലിസിനു കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."