HOME
DETAILS
MAL
തെരുവുറക്കത്തിനു സ്ത്രീകളും
backup
July 27 2017 | 21:07 PM
പാനൂര്‍: കോര്‍പറേഷന്‍, നഗരസഭാ തലങ്ങളില്‍ ദേശീയ നഗര ഉപജീവന മിഷന്‍ സംസ്ഥാനത്തുടനീ
ളം നടത്തുന്ന സര്‍വേയില്‍ പാനൂര്‍ നഗരത്തില്‍ നിന്നു വെളിവായത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. വാസസ്ഥലമില്ലാത്തതു കൊണ്ടല്ല പലരും നഗരത്തില്‍ അന്തിയുറങ്ങുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനും ഒ
ന്നല്ല രണ്ട് വീടുകളാണ് ഉള്ളത്. പള്ളൂരും കോപ്പാലത്തും എളുപ്പമെത്താമെന്നതിനാലാണ് ചിലര്‍ ഈ നഗരത്തില്‍ അന്തിയുറങ്ങുന്നത്. കടുത്ത മദ്യലഹരിയിലാണ് പാനൂര്‍ നഗരത്തിലെ സ്ത്രീകളടക്കമുള്ള തെരുവോരവാസികള്‍ ഉദ്യോഗസ്ഥര്‍ക്കു മുന്‍പിലെത്തിയത്. ജൂലൈ 19, 20 തീയതികളിലായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹായത്തോടെ സര്‍വേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."