തെറ്റായ ആചാരങ്ങള്‍ തിരുത്തിയാണ് നാട് പുരോഗതി നേടിയത്: മന്ത്രി സി. രവീന്ദ്രനാഥ്
തിരുവനന്തപുരം: തെറ്റായ ധാരണകളും ആചാരങ്ങളും നവോഥാന പ്രക്രിയയിലൂടെ തിരുത്തിയാണ് നാട് പുരോഗതി നേടിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ലോകത്തെല്ലായിടത്തും ഇങ്ങനെയാണ് വളര്‍ച്ചയുണ്ടായത്. വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഭ്രാന്താലയത്തില്‍ നിന്ന് മതനിരപേക്ഷ സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തിയത് നവോഥാന നായകരുടെ നേതൃത്വത്തില്‍ നടന്ന നവോഥാന പ്രവര്‍ത്തനങ്ങളും സമരങ്ങളുമാണെന്ന് മന്ത്രി പറഞ്ഞു. നവോഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയുടെ ഭാഗമായി സ്‌കൂളില്‍ ഒരുക്കിയ നവോഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം എന്നിവയെക്കുറിച്ചുള്ള പ്രദര്‍ശനം മന്ത്രി ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ ആമുഖത്തോടെയുള്ള കലണ്ടര്‍ അദ്ദേഹം പ്രകാശനം ചെയ്തു.
നവോഥാന നായകരുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളം പുരോഗതിയുള്ള സമൂഹമായി മാറിയതെന്ന് ചടങ്ങില്‍ അധ്യക്ഷനായ വി. എസ് ശിവകുമാര്‍ എം.എല്‍.എ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ ഭരണഘടനയിലേക്ക് ഒരു കിളിവാതില്‍ എന്ന പുസ്തകം മേയര്‍ വി.കെ പ്രശാന്ത് പ്രകാശനം ചെയ്തു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പ്രകാശനം ചെയ്തു.
പൊതുവിദ്യാഭ്യാസ ഡയരക്ടറും സെക്രട്ടറി ഇന്‍ചാര്‍ജുമായ കെ.വി മോഹന്‍കുമാര്‍ സ്വാഗതം പറഞ്ഞു.
നവകേരളം കര്‍മപദ്ധതി കോഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയരക്ടര്‍ സുഭാഷ് ടി.വി, ഹയര്‍ സെക്കന്‍ഡറി ഡയരക്ടര്‍ പി.കെ സുധീര്‍ബാബു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയരക്ടര്‍ പ്രൊഫ. എ. ഫറൂഖ്, സമഗ്രശിക്ഷാ അഭിയാന്‍ സംസ്ഥാന പ്രൊജക്ട് ഡയരക്ടര്‍ ഡോ.എ.പി കുട്ടികൃഷ്ണന്‍, എസ്.ഐ.ഇ.ടി ഡയരക്ടര്‍ അബുരാജ്, കൈറ്റ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അന്‍വര്‍ സാദത്ത്, സീമാറ്റ് ഡയരക്ടര്‍ എം.എ ലാല്‍, എ. ഡി. പി. ഐ ജെസി ജോസഫ്, എസ്. സി. ഇ. ആര്‍. ടി ഡയരക്ടര്‍ ഡോ. ജെ. പ്രസാദ് പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയരക്ടര്‍ പി. എസ്. രാജശേഖരന്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."